Gemini-യിൽ നിന്നുള്ള, വ്യക്തിപരമാക്കിയ സഹായം
നിങ്ങളുടെ ആവശ്യം മനസ്സിലാക്കുന്ന, AI-യിൽ നിന്നുള്ള സഹായം നേടൂ.
നിങ്ങൾക്ക് മാത്രമുള്ള സഹായം
Gemini ഉപയോഗിച്ച്, വ്യക്തിപരമായ ഒരു AI അസിസ്റ്റന്റിനെ ഞങ്ങൾ സൃഷ്ടിക്കുകയാണ്. അത് പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല, നിങ്ങളെ മനസ്സിലാക്കുക കൂടി ചെയ്യും — അതിന്റെ സഹായത്തെ നിങ്ങളുടെ നിർദ്ദിഷ്ട താൽപ്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും കൗതുകങ്ങൾക്കും അനുയോജ്യമാക്കും. എങ്ങനെയെന്നത് ഇതാ:
നിങ്ങളുടെ തിരയൽ ചരിത്രം അടിസ്ഥാനമാക്കി, നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന കൂടുതൽ സഹായം കാണൂ
നിങ്ങളുടെ അടുത്ത മുന്നേറ്റത്തിന് തുടക്കമിടൂ
നിങ്ങളുടെ അടുത്ത പ്രോജക്റ്റ് ആരംഭിക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ തനതായ ലക്ഷ്യങ്ങളുമായും ഇഷ്ടങ്ങളുമായും പൊരുത്തപ്പെടുന്ന ഇഷ്ടാനുസൃതമായി രൂപപ്പെടുത്തിയ ആശയങ്ങൾ നേടൂ.
വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ കണ്ടെത്തൂ
നിങ്ങളുടെ തനതായ അഭിരുചിക്ക് ഇണങ്ങിയ, പ്രത്യേകം തിരഞ്ഞെടുത്ത നിർദ്ദേശങ്ങൾ കാണൂ, നിങ്ങൾ യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പരിചയപ്പെടുത്തിത്തരികയും നിങ്ങളുടെ സമയം ലാഭിച്ച് തരികയും ചെയ്യുന്നു.
നിങ്ങളുടെ കൗതുകത്തെ പുതിയ രീതിയിൽ കാണൂ
നിങ്ങളുടെ ഡിജിറ്റൽ യാത്രയുടെ അടിസ്ഥാനത്തിൽ, തനതായതും വ്യക്തിപരമാക്കിയതുമായ കാഴ്ചപ്പാട് കണ്ടെത്തൂ.
നിങ്ങളുടെ സ്വകാര്യത, നിങ്ങളുടെ നിയന്ത്രണം
നിങ്ങൾക്ക് നിയന്ത്രണവും സുതാര്യതയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
എന്താണ് പങ്കിടേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം
Gemini-യുടെ വ്യക്തിപരമാക്കൽ ഫീച്ചറുകൾ ഓപ്‌ഷണലാണ്. നിങ്ങളുടെ തിരയൽ ചരിത്രം കണക്റ്റ് ചെയ്യണോ എന്നും വ്യക്തിപരമായ മുൻഗണനകൾ പങ്കിടണോ എന്നും ചാറ്റ് ചരിത്രം പ്രവർത്തനക്ഷമമാക്കണോ എന്നും നിങ്ങൾക്ക് തീരുമാനിക്കാം.
നിങ്ങളുടെ ഡാറ്റ എളുപ്പത്തിൽ മാനേജ് ചെയ്യൂ
നിങ്ങളുടെ, സംരക്ഷിച്ച വിവരങ്ങളും മുൻകാല ചാറ്റുകളും കാണാനും മാനേജ് ചെയ്യാനും നിങ്ങളുടെ Gemini ക്രമീകരണം ആക്‌സസ് ചെയ്യുക. വെബ്, ആപ്പ് ആക്റ്റിവിറ്റി വഴിയും നിങ്ങളുടെ തിരയൽ ചരിത്രം കാണാനും മാനേജ് ചെയ്യാനും കഴിയും.
നിങ്ങൾക്ക് വിശ്വസിക്കാവുന്ന സുതാര്യത
Gemini എങ്ങനെയാണ് പ്രതികരണങ്ങൾ വ്യക്തിപരമാക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിപുലമായ Thinking മോഡൽ പൂർണ്ണമായ ഔട്ട്‌ലൈൻ നൽകും, ഏതെല്ലാം ഡാറ്റാ ഉറവിടങ്ങളാണ് — നിങ്ങളുടെ, സംരക്ഷിച്ച വിവരങ്ങൾ, മുൻകാല ചാറ്റുകൾ അല്ലെങ്കിൽ തിരയൽ ചരിത്രം — ഉപയോഗിച്ചിട്ടുള്ളതെന്ന് കാണിക്കാനും അതിന് കഴിയും.
വ്യക്തിപരമാക്കിയ സഹായം എളുപ്പമാക്കി
ശരിയായ സമയത്ത് ശരിയായ രീതിയിൽ ശരിയായ വിവരങ്ങൾ നേടൂ. AI വ്യക്തിപരമാക്കൽ ഉള്ള Gemini നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നു, ഒരു സമയത്ത് സഹായകരമായ ഒരു നിർദ്ദേശം നേടാം.
പതിവുചോദ്യങ്ങൾ
പ്രസക്തവും വ്യക്തിപരമാക്കിയതുമായ പ്രതികരണങ്ങൾ നൽകുന്നതിനായി നിങ്ങളുടെ തിരയൽ ചരിത്രം ഉപയോഗിക്കാൻ Gemini-യെ അനുവദിക്കുന്ന, ഞങ്ങളുടെ പരീക്ഷണാത്മക മോഡലായ Gemini 2.0 Flash Thinking നൽകുന്ന ഒരു പരീക്ഷണാത്മക ശേഷിയാണ് വ്യക്തിപരമാക്കൽ.
നിങ്ങളുടെ പ്രോംപ്റ്റ് വിശകലനം ചെയ്ത്, പ്രതികരണം രൂപീകരിക്കാൻ നിങ്ങളുടെ മുൻകാല തിരയൽ ചരിത്രം സഹായകരമാകുമോ എന്ന് നിർണ്ണയിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ നിങ്ങളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കാനാണിത്.
പരീക്ഷണം എന്ന നിലയിൽ ഈ ശേഷി Gemini 2.0 Flash Thinking-ൽ ലഭ്യമാണ്.
Gemini with Personalization ഒരു പരീക്ഷണാത്മക ഫീച്ചറായി ലോഞ്ച് ചെയ്യുകയാണ്, Gemini-യുടെയും Gemini Advanced-ന്റെയും വരിക്കാർക്ക് ഇന്ന് വെബിൽ ലഭ്യമാകുന്ന ഇത് ക്രമേണ മൊബൈലിലും റോളൗട്ട് ചെയ്യും. 18 വയസ്സിൽ താഴെയുള്ളവർക്കും Google Workspace-ന്റെയോ Education-ന്റെയോ ഉപയോക്താക്കൾക്കും ഈ പരീക്ഷണം ഇപ്പോഴും ലഭ്യമല്ല. ഭാവിയിലുള്ള ഉപയോഗ പരിധികൾ ബാധകമായേക്കാം.
യൂറോപ്യൻ സാമ്പത്തിക മേഖല, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്‌ഡം എന്നിവ ഒഴികെ, ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും 45-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്.