ഒന്നിലധികം ആപ്പുകളിലെ ടാസ്‌ക്കുകൾ സംബന്ധിച്ച് ഒരേസമയം സഹായം നേടുക
ആപ്പുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ Gmail-ൽ നിന്ന് സംഗ്രഹങ്ങൾ നേടാനും Google Keep-ലെ നിങ്ങളുടെ പലചരക്ക് ലിസ്റ്റിലേക്ക് എളുപ്പത്തിൽ ഇനങ്ങൾ ചേർക്കാനും Google Maps-ൽ നിങ്ങളുടെ സുഹൃത്തിന്റെ യാത്രാ നുറുങ്ങുകൾ തൽക്ഷണം പ്ലോട്ട് ചെയ്യാനും YouTube Music-ൽ ഒരു ഇഷ്ടാനുസൃത പ്ലേലിസ്റ്റ് ക്യൂറേറ്റ് ചെയ്യാനും മറ്റും കഴിയും.
നിങ്ങളുടെ ഇമെയിലുകളിൽ ശരിയായ വിവരങ്ങൾ കണ്ടെത്തുക
ചില കോൺടാക്റ്റുകളിൽ നിന്നുള്ള ഇമെയിലുകൾ സംഗ്രഹിക്കാനോ നിങ്ങളുടെ ഇൻബോക്സിൽ നിന്ന് നിർദ്ദിഷ്ട വിവരങ്ങൾ കണ്ടെത്താനോ Gemini-യോട് ആവശ്യപ്പെടുക.
പുതിയ സംഗീതത്തിന് ജാം ചെയ്യുക
നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ, ആർട്ടിസ്റ്റുകൾ, പ്ലേലിസ്റ്റുകൾ എന്നിവ പ്ലേ ചെയ്യുക, തിരയുക, കണ്ടെത്തുക. 2020 മുതലുള്ള മികച്ച ഗാനങ്ങളുടെ ഒരു ക്യൂറേറ്റഡ് പ്ലേലിസ്റ്റ് പോലെ, ഏത് നിമിഷത്തിനും അനുയോജ്യമായ പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ Gemini-യോട് പറയൂ.
നിങ്ങളുടെ ദിവസം നന്നായി പ്ലാൻ ചെയ്യുക
നിങ്ങളുടെ കലണ്ടർ ക്രമീകരിക്കാനും ഇവന്റുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കാനും Gemini-യെ അനുവദിക്കുക. ഒരു സംഗീതമേള ഫ്ലയറിന്റെ ഫോട്ടോ എടുത്ത് ആ വിശദാംശങ്ങളെ അടിസ്ഥാനമാക്കി ഒരു കലണ്ടർ ഇവന്റ് സൃഷ്ടിക്കാൻ Gemini-യോട് ആവശ്യപ്പെടുക.
വിശ്വസനീയമായ പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവ് നേടൂ
Rice University-യുടെ വിദ്യാഭ്യാസ സന്നദ്ധ സംരംഭമായ OpenStax ഉപയോഗിച്ച് Gemini-ക്ക് അക്കാദമിക് പാഠപുസ്തകങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയും. ഏതെങ്കിലും ആശയത്തെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ Gemini-യോട് ചോദിക്കുക, പ്രസക്തമായ പാഠപുസ്തക ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടെ ഒരു സംക്ഷിപ്ത വിശദീകരണം നേടുക.