College students can unlock more access to Deep Research with a free Pro plan for one year. കൂടുതലറിയുക
Skip to main content

Gemini Deep Research

നിങ്ങളുടെ സ്വകാര്യ റിസർച്ച് അസിസ്റ്റന്റായ Deep Research ഉപയോഗിച്ച് ജോലിസമയം ലാഭിക്കൂ. റിസർച്ചിനെ ഗൈഡ് ചെയ്യുന്നതിനും റിപ്പോർട്ടുകളെ ഇന്ററാക്റ്റീവ് ഉള്ളടക്കമാക്കി മാറ്റുന്നതിനുമായി നിങ്ങളുടെ സ്വന്തം ഫയലുകൾ ഇപ്പോൾ Canvas-ൽ അപ്‌ലോഡ് ചെയ്യാനാകും.

എന്താണ് Deep Research

നിങ്ങൾക്ക് വേണ്ടി നൂറ് കണക്കിന് വെബ്‌സൈറ്റുകൾ സ്വയമേവ ബ്രൗസ് ചെയ്യാനും അതിന്റെ കണ്ടെത്തലുകളെ കുറിച്ച് വിശദമായി ചിന്തിക്കാനും മിനിറ്റുകൾക്കുള്ളിൽ ഇൻസൈറ്റ്ഫുൾ ആയ മൾട്ടി പേജ് റിപ്പോർട്ടുകൾ സൃഷ്ടിക്കാനും കഴിയുന്ന, Gemini-യിലെ ഏജന്റിക് ഫീച്ചറായ Deep Research ഉപയോഗിച്ച് ഏത് കാര്യത്തെക്കുറിച്ചും അതിവേഗം മനസ്സിലാക്കൂ.

Gemini 2.5 മോഡലിന്റെ സഹായത്തോടെ, പ്ലാനിംഗ് മുതൽ കൂടുതൽ ഇൻസൈറ്റ്ഫുൾ ആയതും വിശദമായതുമായ റിപ്പോർട്ടുകൾ നൽകുന്നതിലൂടെ റിസർച്ചിന്റെ എല്ലാ ഘട്ടങ്ങളിലും Deep Research-നെ കൂടുതൽ മികച്ചതാക്കുന്നു.

ആസൂത്രണം ചെയ്യൽ

വ്യക്തിപരമാക്കിയ, ഒന്നിലധികം പോയിന്റുകളുള്ള ഗവേഷണ പ്ലാനിലേക്ക് നിങ്ങളുടെ പ്രോംപ്റ്റിനെ Deep Research പരിവർത്തനം ചെയ്യും

തിരയൽ

പ്രസക്തവും അപ് ടു ഡേറ്റുമായ വിവരങ്ങൾ കണ്ടെത്താൻ Deep Research, വെബ് സ്വയമേവ തിരയുകയും ആഴത്തിൽ ബ്രൗസ് ചെയ്യുകയും ചെയ്യും

റീസണിംഗ്

ആവർത്തിച്ച് ശേഖരിക്കുന്ന വിവരങ്ങൾ യുക്തിപൂർവ്വം വിശകലനം ചെയ്യന്നതോടൊപ്പം തന്നെ Deep Research അതിന്റെ ചിന്തകൾ കാണിക്കുന്നു, അടുത്ത നീക്കത്തിന് മുമ്പായി ചിന്തിക്കുകയും ചെയ്യുന്നു

റിപ്പോർട്ടിംഗ്

സമയം ലാഭിക്കുന്നതിന്, മിനിറ്റുകൾക്കുള്ളിൽ ജനറേറ്റ് ചെയ്യുന്നതും ഓഡിയോ അവലോകനമായി ലഭ്യമായതുമായ, കൂടുതൽ വിശദാംശങ്ങളും ഉൾക്കാഴ്ചകളും അടങ്ങുന്ന സമഗ്രവും ഇഷ്ടാനുസൃതവുമായ ഗവേഷണ റിപ്പോർട്ടുകൾ Deep Research നൽകുന്നു

Deep Research എങ്ങനെ ഉപയോഗിക്കാം

സങ്കീർണ്ണമായ തിരയൽ ടാസ്‌ക്കുകൾ ലളിതമാക്കിയും ഉത്തരങ്ങൾ കണ്ടെത്താൻ വിശദമായി വെബ് തിരഞ്ഞും കണ്ടെത്തുന്ന വിവരങ്ങൾ സമഗ്രമായ ഫലങ്ങളാക്കി മാറ്റിയും അത്തരം ടാസ്‌ക്കുകളെ ടാക്കിൾ ചെയ്യാവുന്ന രീതിയിലാണ് Gemini Deep Research രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇപ്പോൾ, നിങ്ങളുടെ സ്വന്തം ഫയലുകൾ Deep Research-ലേക്ക് അപ്‌ലോഡ് ചെയ്യാനും Canvas-ൽ റിപ്പോർട്ടുകളെ ഇന്ററാക്റ്റീവ് കണ്ടന്റും ക്വിസുകളും ഓഡിയോ ഓവർവ്യൂകളും മറ്റും ആക്കി മാറ്റുന്നതിലൂടെ കൂടുതൽ ഇമ്മേഴ്‌സീവ് ആക്കാനും കഴിയും.

സമർത്ഥമായ വിശകലനം

പുതിയൊരു ഉൽപ്പന്നം അവതരിപ്പിക്കാൻ ഓഫറുകളും നിരക്കുകളും മാർക്കറ്റിംഗും ഉപഭോക്തൃ ഫീഡ്‌ബാക്കും ഉൾപ്പെടെയുള്ള, എതിരാളികളുടെ ലാൻഡ്‌സ്‌കേപ്പ് മനസ്സിലാക്കൽ.

ശ്രദ്ധ

സാധ്യമായ സെയിൽസ് ലീഡ് അന്വേഷിക്കൽ, ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങൾ, ഫണ്ടിംഗ് ചരിത്രം, ടീം, മത്സരാന്തരീക്ഷം എന്നിവ വിശകലനം ചെയ്യൽ.

വിഷയം മനസ്സിലാക്കൽ

പ്രധാനപ്പെട്ട ആശയങ്ങൾ താരതമ്യം ചെയ്തും തുലനം ചെയ്തും ആശയങ്ങൾക്കിടയിലെ ബന്ധങ്ങൾ തിരിച്ചറിഞ്ഞും അടിസ്ഥാന തത്വങ്ങൾ വിശദീകരിച്ചും വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കൽ.

ഉൽപ്പന്നം താരതമ്യം ചെയ്യൽ

ഫീച്ചറുകൾ, പ്രകടനം, നിരക്ക്, ഉപഭോക്തൃ റിവ്യൂകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ഉപകരണത്തിന്റെ വ്യത്യസ്ത മോഡലുകൾ വിലയിരുത്തൽ.

ലളിതമായ ചോദ്യോത്തരങ്ങൾക്കപ്പുറം, സങ്കീർണ്ണമായി ചിന്തിക്കാനും കാര്യങ്ങൾ നടപ്പിലാക്കാനും കഴിവുള്ള യഥാർത്ഥ സഹകരണ പങ്കാളിയായിത്തീരുന്ന, കൂടുതൽ ഏജന്റിക്കായ AI-യിലേക്കുള്ള ചുവടുവയ്പ്പാണിത്.

നിരക്കൊന്നുമില്ലാതെ ഇന്ന് തന്നെ പരീക്ഷിക്കൂ.

അത് പ്രവർത്തിക്കുന്നത് കാണൂ

ആദ്യ Deep Research അനുഭവത്തെ കുറിച്ച് Deep Research സീനിയർ പ്രൊഡക്റ്റ് മാനേജരായ ആരുഷ് സെൽവൻ വിശദീകരിക്കുന്നു.

Deep Research എങ്ങനെ ആക്‌സസ് ചെയ്യാം

ഇന്ന് തന്നെ നിരക്കില്ലാതെ Deep Research പരീക്ഷിക്കൂ

  • ഡെസ്‌ക്‌ടോപ്പിൽ

  • മൊബൈലിൽ

  • 150 രാജ്യങ്ങളിൽ

  • 45+ ഭാഷകളിൽ

  • Google Workspace ഉപയോക്താക്കൾക്ക് ലഭ്യമാണ്

ആരംഭിക്കുന്നതിന്, പ്രോംപ്റ്റ് ബാറിൽ Deep Research തിരഞ്ഞെടുക്കുക, തുടർന്ന് നിങ്ങൾക്കായി റിസർച്ച് ചെയ്യാൻ Gemini-യെ അനുവദിക്കൂ.

എങ്ങനെയാണ് ഞങ്ങൾ ആദ്യ Deep Research നിർമ്മിച്ചത്

2024 ഡിസംബറിൽ ഞങ്ങൾ Gemini-യിൽ Deep Research ഉൽപ്പന്ന വിഭാഗത്തിന് തുടക്കം കുറിച്ചതിന്റെ തൊട്ടടുത്ത ദിവസം, ഉൽപ്പന്നത്തിന് പുറകിലുള്ള ടീമിലെ ചിലരെ ഞങ്ങൾ ഒരു ചർച്ചയ്ക്കായി വിളിച്ചുചേർത്തു.

ഒരു ഏജന്റിക് സിസ്റ്റം

Deep Research സൃഷ്ടിക്കാൻ, സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ Gemini ആപ്പിനെ പ്രാപ്‌തമാക്കുന്ന ഒരു പുതിയ പ്ലാനിംഗ് സിസ്റ്റം ഞങ്ങൾ സൃഷ്ടിച്ചു. Deep Research-നായി, ഇനിപ്പറയുന്നവ ചെയ്യാനാകുന്ന വിധത്തിൽ ഞങ്ങൾ Gemini മോഡലുകൾക്ക് പരിശീലനം നൽകി:

  • പ്രശ്‌നത്തെ ചെറിയ ഉപടാസ്ക്കുകളായി വിഭജിക്കുന്നു: ഉപയോക്താവിൽ നിന്നുള്ള സങ്കീർണ്ണമായ ഒരു ചോദ്യം ലഭിക്കുമ്പോൾ, പ്രശ്‌നത്തെ ചെറുതും മാനേജ് ചെയ്യാവുന്നതുമായ ഉപ ടാസ്ക്കുകളാക്കി മാറ്റിക്കൊണ്ട് സിസ്റ്റം ആദ്യം വിശദമായ ഒരു ഗവേഷണ പ്ലാനിന് രൂപം നൽകുന്നു. പ്ലാനിന്റെ നിയന്ത്രണം നിങ്ങൾക്കാണ്: Gemini അത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു, ശരിയായ മേഖലകളിലാണ് ഫോക്കസ് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ നിങ്ങൾക്കത് പരിഷ്‌കരിക്കാവുന്നതാണ്.

  • ഗവേഷണം: മോഡൽ, ഈ പ്ലാൻ നടപ്പാക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നു, ഒരേസമയം കൈകാര്യം ചെയ്യാവുന്ന ഉപടാസ്ക്കുകൾ ഏതെല്ലാമാണെന്നും തുടർച്ചയായ ക്രമത്തിൽ കൈകാര്യം ചെയ്യാവുന്നവ ഏതെല്ലാമെന്നും ബുദ്ധിപൂർവ്വം നിർണ്ണയിക്കുകയും ചെയ്യുന്നു. വിവരങ്ങൾ നേടാനും അതിന്മേൽ യുക്തിപൂർവ്വം തീരുമാനമെടുക്കാനും, തിരയലും വെബ് ബ്രൗസിംഗും പോലുള്ള ടൂളുകൾ ഉപയോഗിക്കാൻ ഈ മോഡലിന് കഴിയും. ഓരോ ഘട്ടത്തിലും ലഭ്യമായ വിവരങ്ങൾ യുക്തിപൂർവ്വം വിലയിരുത്തി അടുത്ത ചുവട് എന്തായിരിക്കണമെന്ന് മോഡൽ തീരുമാനിക്കുന്നു. മോഡൽ ഇതുവരെ എന്തെല്ലാം പഠിച്ചെന്നും അടുത്തതായി ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും മനസ്സിലാക്കാൻ ഉപയോക്താക്കൾക്കായി ഞങ്ങൾ ഒരു തിങ്കിംഗ് പാനൽ അവതരിപ്പിച്ചു.

  • സംയോജിപ്പിക്കൽ: മതിയായ വിവരങ്ങൾ ശേഖരിച്ചെന്ന് മോഡൽ നിർണ്ണയിച്ച് കഴിഞ്ഞാൽ, കണ്ടെത്തിയ കാര്യങ്ങൾ സംയോജിപ്പിച്ച് അത് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നു. റിപ്പോർട്ട് സൃഷ്ടിക്കുമ്പോൾ, വിവരങ്ങൾ Gemini വിമർശനാത്മകമായി വിലയിരുത്തുകയും പ്രധാന തീമുകളും പൊരുത്തക്കേടുകളും തിരിച്ചറിയുകയും ചെയ്യുന്നു, ഇതുവഴി യുക്തിപരവും വിജ്ഞാനപ്രദവുമായ രീതിയിൽ ഒരു റിപ്പോർട്ട് ക്രമീകരിക്കുന്നു, ഒപ്പം വ്യക്തതയും വിശദാംശങ്ങളും മെച്ചപ്പെടുത്താനായി നിരവധി തവണ ആത്മവിമർശനം നടത്തുകയും ചെയ്യും.

പുതിയ വിഭാഗം, പുതിയ പ്രശ്‌നങ്ങൾ, പുതിയ പരിഹാരങ്ങൾ

Deep Research സൃഷ്ടിക്കുമ്പോൾ, ഞങ്ങൾക്ക് പ്രധാനപ്പെട്ട മൂന്ന് സാങ്കേതിക വെല്ലുവിളികൾ നേരിടേണ്ടി വന്നു:

ഒന്നിലധികം ഘട്ടങ്ങളുള്ള പ്ലാനിംഗ്

ഗവേഷണ ടാസ്ക്കുകൾക്ക് നിരവധി ഘട്ടങ്ങളുള്ള തുടർച്ചയായ പ്ലാനിംഗ് ആവശ്യമാണ്. ഓരോ ഘട്ടത്തിലും, അതുവരെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മോഡൽ ശക്തമായൊരു അടിത്തറ ഉണ്ടാക്കേണ്ടതുണ്ട്, അതിന് ശേഷം വിട്ടുപോയ വിവരങ്ങളും പൊരുത്തക്കേടുകളും അടുത്തറിയുന്നതിന് അവ തിരിച്ചറിയേണ്ടതുണ്ട് — ഇതെല്ലാം ചെയ്യേണ്ടത് ഗവേഷണത്തിന്റെ സമഗ്രതയും കമ്പ്യൂട്ടിംഗ് സമയവും ഉപയോക്താവിന്റെ കാത്തിരിപ്പ് സമയവും തമ്മിലുള്ള ബാലൻസ് നിലനിർത്തിക്കൊണ്ടായിരിക്കണം. ഡാറ്റ കാര്യക്ഷമമായ രീതിയിൽ ഉപയോഗിച്ച് ദീർഘവും നിരവധി ഘട്ടങ്ങളുള്ളതുമായ പ്ലാനിംഗിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ മോഡലിനെ പരിശീലിപ്പിക്കുന്നത് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും ഓപ്പൺ ഡൊമെയ്ൻ ക്രമീകരണത്തിൽ Deep Research പ്രവർത്തിപ്പിക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കി.

ദീർഘനേരം റൺ ചെയ്യുന്ന ഇന്റർഫേസ്

സാധാരണഗതിയിലുള്ള ഒരു Deep Research ടാസ്ക്കിൽ നിരവധി മിനിറ്റുകൾ നീണ്ടുനിൽക്കുന്ന നിരവധി മോഡൽ കോളുകൾ ഉണ്ടാകും. ഇത് ഏജന്റുകൾ വികസിപ്പിക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നു: ഒരു പരാജയം സംഭവിച്ചാൽ ആദ്യം മുതൽ ടാസ്‌ക് ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിൽ ഇത് നിർമ്മിച്ചെടുക്കേണ്ടതുണ്ട്.

ഇത് കൈകാര്യം ചെയ്യാൻ, ഞങ്ങൾ പ്ലാനറിനും ടാസ്‌ക് മോഡലുകൾക്കുമിടയിൽ പങ്കിട്ട സ്ഥിതി നിലനിർത്തുന്ന, പുതുമയുള്ളതും അസിങ്ക്രോണസുമായ ഒരു ടാസ്‌ക് മാനേജർ സൃഷ്ടിച്ചു, ടാസ്‌ക് മുഴുവനായി റീസ്റ്റാർട്ട് ചെയ്യാതെ സുഗമമായ പിശക് പരിഹരിക്കൽ ഇത് സാധ്യമാക്കുന്നു. ഈ സിസ്റ്റം തീർത്തും അസിങ്ക്രോണസ് ആണ്: ഒരു Deep Research പ്രോജക്റ്റ് ആരംഭിച്ചതിന് ശേഷം നിങ്ങൾക്ക് മറ്റൊരു ആപ്പിലേക്ക് പോകുകയോ നിങ്ങളുടെ കമ്പ്യൂട്ടർ ഓഫാക്കുക തന്നെയോ ചെയ്യാം, ഗവേഷണം പൂർത്തിയായാൽ നിങ്ങൾ അടുത്ത തവണ Gemini സന്ദർശിക്കുമ്പോൾ അറിയിപ്പ് ലഭിക്കും.

സന്ദർഭം മാനേജ് ചെയ്യൽ

ഗവേഷണ സെഷനിലുടനീളം നൂറുകണക്കിന് പേജുകളുള്ള ഉള്ളടക്കം Gemini-ക്ക് പ്രോസസ് ചെയ്യാനാകും. തുടർച്ച നിലനിർത്താനും ഫോളോ അപ്പ് ചോദ്യങ്ങൾ പ്രവർത്തനക്ഷമമാക്കാനും, ഞങ്ങൾ Gemini-യുടെ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച 1 മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും അതോടൊപ്പം ലഭ്യമായ RAG സജ്ജീകരണവും ഉപയോഗിക്കുന്നു. ഫലത്തിൽ ഇത് ആ ചാറ്റ് സെഷനിടെ മനസ്സിലാക്കിയ എല്ലാ കാര്യങ്ങളും "ഓർക്കാൻ" സിസ്റ്റത്തെ അനുവദിക്കുന്നു, നിങ്ങൾ എത്രയധികം ഇടപഴകുന്നോ അത് അത്രയധികം സ്‌മാർട്ടാകും.

പുതിയ മോഡലുകളോടുകൂടി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്

ഡിസംബറിൽ Deep Research ലോഞ്ച് ചെയ്തപ്പോൾ അത് Gemini 1.5 Pro-യിലാണ് പ്രവർത്തിച്ചിരുന്നത്. Gemini 2.0 Flash Thinking (പരീക്ഷണാത്മകം) അവതരിപ്പിച്ചതോടെ ഈ ഉൽപ്പന്നത്തിന്റെ നിലവാരവും വിവരങ്ങൾ നൽകുന്നതിലുള്ള കാര്യക്ഷമതയും വളരെയേറെ വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. തിങ്കിംഗ് മോഡലുകൾ ഉപയോഗിക്കുമ്പോൾ, അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ്, എന്തായിരിക്കണം സമീപനം എന്ന് പ്ലാൻ ചെയ്യാൻ Gemini കൂടുതൽ സമയമെടുക്കുന്നു. സ്വയം വിലയിരുത്താനുള്ള സഹജമായ സവിശേഷ ശേഷിയും പ്ലാനിംഗും ഇതിനെ ദീർഘനേരം റൺ ചെയ്യുന്ന ഇത്തരം ഏജന്റിക് ടാസ്ക്കുകൾക്ക് അനുയോജ്യമാക്കുന്നു. ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും Gemini കൂടുതൽ മികവ് പുലർത്തുന്നതും കൂടുതൽ വിശദമായ റിപ്പോർട്ടുകൾ നൽകുന്നതുമാണ് നമുക്ക് ഇപ്പോൾ കാണാനാകുന്നത്. അതേ സമയം, Flash മോഡലിന്റെ കമ്പ്യൂട്ട് കാര്യക്ഷമത കൂടുതൽ ഉപയോക്താക്കളിലേക്ക് Deep Research-ന്റെ ആക്‌സസ് വിപുലീകരിക്കാൻ ഞങ്ങളെ അനുവദിക്കുന്നു. ഞങ്ങൾ അതിയായ ആവേശത്തോടെയാണ് പൊതുവിൽ Flash, Thinking മോഡലുകൾ വികസിപ്പിക്കുന്നത്, Deep Research വളരെയേറെ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ഏറ്റവും കഴിവുള്ള മോഡലായ Gemini 2.5-ന്റെ സഹായത്തോടെ, കൂടുതൽ ഇൻസൈറ്റ്ഫുൾ ആയതും വിശദവുമായ റിപ്പോർട്ടുകൾ നൽകുന്നതും റിസർച്ചിന്റെ എല്ലാ ഘട്ടങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതുമായ ഫീച്ചറാണ് Deep Research

അടുത്തത് എന്താണ്

വൈവിധ്യപൂർണ്ണമായ കാര്യങ്ങൾ ചെയ്യാമെന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ സിസ്റ്റം നിർമ്മിച്ചത്, അതിനാൽ എന്തെല്ലാം ബ്രൗസ് ചെയ്യാൻ അതിന് കഴിയുമെന്നതിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ടും ഓപ്പൺ വെബിന് പുറമേയുള്ള ഉറവിടങ്ങൾ അതിന് ലഭ്യമാക്കിക്കൊണ്ടും കാലക്രമേണ അതിന്റെ ശേഷികൾ വികസിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.

ആളുകൾ എങ്ങനെയാണ് Deep Research ഉപയോഗിക്കുന്നതെന്ന് കാണാൻ ആവേശപൂർവം കാത്തിരിക്കുകയാണ് ഞങ്ങൾ, Deep Research തുടർന്ന് എങ്ങനെ നിർമ്മിക്കണമെന്നും മെച്ചപ്പെടുത്താമെന്നും യഥാർത്ഥ ലോകത്ത് നിന്നുള്ള ഈ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനാകും. ശരിയായ തരത്തിൽ ഏജന്റിക്കും സാർവത്രികമായി സഹായകരവുമായ ഒരു AI അസിസ്‌റ്റന്റാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം.

ഏജന്റിക് Gemini

Gemini icon
യുക്തിപൂർവ്വം ചിന്തിക്കുക
തിരയുക
ബ്രൗസ് ചെയ്യുക

കൂടുതൽ സമഗ്രമായ ഫലങ്ങൾ നൽകാൻ, തുടർച്ചയായ റീസണിംഗ് ലൂപ്പിൽ വിവരങ്ങൾ തുടർച്ചയായി തിരയാനും ബ്രൗസ് ചെയ്യാനും അവയെക്കുറിച്ച് വിശദമായി ചിന്തിക്കാനുമായി Gemini-യുടെ പുതിയ ഏജന്റീവ് AI സിസ്റ്റം, Gemini-യുടെയും Google Search-ന്റെയും വെബ് സാങ്കേതികവിദ്യകളുടെയും ഏറ്റവും മികച്ച കാര്യങ്ങൾ സംയോജിപ്പിക്കുന്നു.