ഒരു പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ പുനരാവിഷ്ക്കരിക്കൂ
നിങ്ങളുടെ ഫോട്ടോകൾ ഇനിയും കൂടുതൽ മെച്ചപ്പെടുത്തൂ. നിങ്ങളെ വ്യത്യസ്‌ത സീനുകളിൽ ആവിഷ്ക്കരിക്കൂ, ക്രിയേറ്റീവ് എലമെന്റുകൾ സംയോജിപ്പിക്കൂ, പ്രത്യേക എഡിറ്റുകൾ വരുത്തുകയും മറ്റും ചെയ്യൂ. നിങ്ങളുടെ ഭാവനയ്ക്ക് മാത്രമേ പരിധിയുള്ളൂ.
നിങ്ങളുടെ ഫോട്ടോകൾ, നിങ്ങളുടെ വിഷൻ
എവിടെയും നിങ്ങളെ ചിത്രീകരിക്കൂ
നിങ്ങളെ വ്യത്യസ്‌ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകൂ, വ്യത്യസ്‌ത ഔട്ട്ഫിറ്റുകളോ ഹെയർസ്റ്റൈലുകളോ നൽകൂ ദശാബ്‌ദങ്ങൾ മുന്നോട്ടോ പുറകോട്ടോ സഞ്ചരിക്കുക പോലും ചെയ്യൂ.
ഫോട്ടോകൾ സംയോജിപ്പിക്കൂ
നിങ്ങൾക്ക് ഒന്നിലധികം ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത്, അവയിലെ എലമെന്റുകൾ സംയോജിപ്പിച്ച്, അതേ സീനിൽ അവ ഒരുമിച്ച് ബ്ലെൻഡ് ചെയ്യാനാകും.
ഫോട്ടോകൾ റീമിക്‌സ് ചെയ്യൂ
ഒരു ഒബ്‌ജക്റ്റിന്റെ സ്റ്റൈൽ, കളർ അല്ലെങ്കിൽ ടെക്‌സ്ച്ചർ ട്രാൻസ്‌ഫർ ചെയ്ത്, മറ്റൊന്നിൽ അത് ബാധകമാക്കുക.
നിർദ്ദിഷ്ട എഡിറ്റുകൾ വരുത്തുക
വാക്കുകൾ മാത്രം ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളിലെ നിർദ്ദിഷ്ട എലമെന്റുകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യുക. ഒരു ഫോട്ടോ റീസ്റ്റോർ ചെയ്യുക, പശ്ചാത്തലം മാറ്റുക, ഒരു സബ്‌ജക്റ്റ് റീപ്ലേസ് ചെയ്യുക എന്നിവയും മറ്റും ചെയ്യാം.
സെക്കൻഡുകൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കൂ
ഇപ്പോഴുള്ള ഞങ്ങളുടെ ഏറ്റവും നിലവാരമുള്ള ടെക്സ്റ്റ് റ്റു ഇമേജ് മോഡലായ Imagen 4 ഉപയോഗിച്ച് Gemini-യിൽ അത്യാകർഷകമായ ചിത്രങ്ങൾ സൃഷ്ടിക്കൂ. നിങ്ങളുടെ ആശയങ്ങളെ വ്യക്തമായ വിശദാംശങ്ങൾ അടങ്ങിയതും റിയലിസ്റ്റിക്കുമായ വിഷ്വലുകളാക്കി എളുപ്പത്തിൽ മാറ്റൂ.
ടൈപ്പോഗ്രഫിക്കലായി സംസാരിക്കുമ്പോൾ…
Imagen 4 പുതിയൊരു ലെവലിലുള്ള കൃത്യതയോടെ ടെക്സ്റ്റ് റെൻഡർ ചെയ്യുന്നു.
ശരിക്കും പുതിയൊരു ഡയമെൻഷനിൽ
പ്രവേശിക്കൂ.
നിങ്ങൾക്കുവേണ്ട മാക്രോസ് നേടൂ
ഏത് സ്റ്റൈലിലുമുള്ള സ്വപ്‌നങ്ങൾ കാണൂ
സർറിയലിറ്റി അടുത്തറിയൂ
പതിവ് ചോദ്യങ്ങൾ
Gemini ആപ്പ് ലഭ്യമായ എല്ലാ ഭാഷകളിലും രാജ്യങ്ങളിലും AI ഇമേജ് ജനറേഷൻ ലഭ്യമാണ്.
ലളിതമായ ഫോർമുല ഉപയോഗിച്ച് തുടങ്ങുക. ഒരു <വിഷയത്തിന്റെ> <പ്രവൃത്തിയുടെ> <സീനിന്റെ> <ചിത്രം ക്രിയേറ്റ് ചെയ്ത്/ജനറേറ്റ് ചെയ്ത്> നോക്കിയ ശേഷം അതിൽ നിന്ന് ബിൽഡ് ചെയ്യുക. ഉദാഹരണത്തിന്, "ജനാലയ്ക്കരികിൽ വെയിലേറ്റ് മയങ്ങുന്ന ഒരു പൂച്ചയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക."
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നത്ര വിശദാംശം നൽകി വ്യക്തത വരുത്തുക. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നത്ര വ്യക്തമായ വിവരങ്ങൾ അടങ്ങിയതാകണം പ്രോംപ്റ്റുകൾ, അതിനാൽ "ചുവപ്പ് വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക" എന്ന് പറയുന്നതിന് പകരം "ഒരു പാർക്കിലൂടെ ചുവപ്പ് വസ്ത്രം ധരിച്ച് ഓടുന്ന ഒരു യുവതിയുടെ ചിത്രം ക്രിയേറ്റ് ചെയ്യുക" എന്നത് പരീക്ഷിക്കുക. നിങ്ങൾ എത്ര കൂടുതൽ വിശദാംശങ്ങൾ നൽകുന്നോ, നിർദ്ദേശങ്ങൾ പിന്തുടരുന്നതിൽ Gemini അത്രയും മെച്ചമായിരിക്കും.
കോമ്പോസിഷൻ, സ്റ്റൈൽ, ചിത്രത്തിന്റെ നിലവാരം എന്നിവ കണക്കിലെടുക്കുക. നിങ്ങളുടെ ചിത്രത്തിലുള്ള എലമെന്റുകൾ ക്രമീകരിക്കേണ്ട രീതി (കോമ്പോസിഷൻ), നിങ്ങൾക്ക് വേണ്ട വിഷ്വൽ സ്റ്റൈൽ (സ്റ്റൈൽ), ആഗ്രഹിക്കുന്ന നിലയിലുള്ള ചിത്ര നിലവാരം (ചിത്രത്തിന്റെ നിലവാരം), ആസ്‌പെക്റ്റ് റേഷ്യോ (വലുപ്പം) എന്നിവയെ കുറിച്ച് ചിന്തിക്കുക. “2:3 ആസ്പെക്റ്റ് റേഷ്യോയിൽ, ചെറുതും മങ്ങിയതുമായി കാണപ്പെടുന്ന ഒരു മുള്ളൻപന്നി ബഹിരാകാശത്തുകൂടി പറന്നുപോകുന്നതിന്റെ, ഓയിൽ പെയിന്റിംഗ് സ്റ്റൈലിലുള്ള ഒരു ചിത്രം ജനറേറ്റ് ചെയ്യുക,” എന്നത് പോലെ എന്തെങ്കിലും പരീക്ഷിക്കുക.
ക്രിയേറ്റിവിറ്റി നിങ്ങളുടെ സുഹൃത്താണ്. സറിയൽ ഒബ്‌ജക്റ്റുകളും തനതായ സീനുകളും സൃഷ്ടിക്കാൻ Gemini-ക്ക് പ്രത്യേക കഴിവുണ്ട്. നിങ്ങളുടെ ഭാവന ചിറക് വിരിക്കട്ടെ.
കാണുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, അത് മാറ്റാൻ Gemini-യോട് പറഞ്ഞാൽ മാത്രം മതി. ഞങ്ങളുടെ ഇമേജ് എഡിറ്റിംഗ് മോഡൽ ഉപയോഗിച്ച്, പശ്ചാത്തലം മാറ്റാനും ഒരു ഒബ്‌ജക്റ്റ് റീപ്ലേസ് ചെയ്യാനും ഒരു എലമെന്റ് ചേർക്കാനുമെല്ലാം Gemini-യോട് ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ചിത്രങ്ങളിൽ മാറ്റം വരുത്താനാകും – നിങ്ങൾക്കിഷ്ടപ്പെട്ട വിശദാംശങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് ഇതെല്ലാം ചെയ്യാനാകും.
ഞങ്ങളുടെ AI മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ഉത്തരവാദിത്തത്തോടെയാണ് ഈ AI ഇമേജ് ജനറേറ്റർ ഡിസൈൻ ചെയ്തത്. Gemini ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത വിഷ്വലുകളും മനുഷ്യരുടെ ഒറിജിനൽ ആർട്ട്‌വർക്കും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ചിത്രങ്ങൾ AI ജനറേറ്റ് ചെയ്‌തതാണെന്ന് കാണിക്കാൻ വേണ്ടി, കാണാൻ കഴിയാത്ത ഒരു SynthID വാട്ടർമാർക്കും കാണാൻ കഴിയുന്ന ഒരു വാട്ടർമാർക്കും Gemini ഉപയോഗിക്കുന്നു.
Gemini-യുടെ ഔട്ട്പുട്ടുകൾ നിർണ്ണയിക്കുന്നത് പ്രാഥമികമായും ഉപയോക്തൃ പ്രോംപ്റ്റുകളിലൂടെയാണ്, മറ്റേതൊരു ജനറേറ്റീവ് AI ടൂളിനേയും പോലെ ചില വ്യക്തികൾക്ക് ആക്ഷേപകരമെന്ന് തോന്നുന്ന ഉള്ളടക്കം ജനറേറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ ഇതിലും ഉണ്ടായേക്കാം. ഞങ്ങൾ തുടർന്നും തംബ്‌സ് അപ്പ്/ഡൗൺ ബട്ടണുകളിലൂടെ നിങ്ങളുടെ ഫീഡ്ബാക്ക് അറിയുന്നതും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതും തുടരും. കൂടുതൽ വിശദാംശങ്ങൾക്ക്, ഞങ്ങളുടെ വെബ്സൈറ്റിൽ, ഞങ്ങളുടെ സമീപനത്തെ കുറിച്ച് വായിക്കാവുന്നതാണ്.