വലിയ ഫയലുകളും കോഡ് റെപ്പോസിറ്ററികളും വിശദമായി മനസ്സിലാക്കൂ
വ്യാപകമായി ലഭ്യമായ മറ്റേതൊരു ചാറ്റ്ബോട്ടിനേക്കാളും കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്യാൻ Google AI Pro-യിലെ Gemini-ക്ക് കഴിയും. ഇതിന് ഒരു മില്യൺ ടോക്കണുകളുടെ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്, അതായത് ഒരേസമയം 1,500 പേജുകൾ വരെയുള്ള ടെക്‌സ്‌റ്റ് അല്ലെങ്കിൽ 30K ലൈനുകളുടെ കോഡ് പ്രോസസ് ചെയ്യാൻ ഇതിന് കഴിയും.
സങ്കീർണ്ണമായ വിഷയങ്ങൾ മനസ്സിലാക്കുകയും കൂടുതൽ സ്മാർട്ടായി പഠിക്കുകയും ചെയ്യൂ
ഒരു വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും പാഠപുസ്തകങ്ങളും ഒരേ സമയം വിശകലനം ചെയ്യുകയും നിങ്ങളുടെ നിർദ്ദിഷ്ട പാഠ്യപദ്ധതിക്കും പഠന ശൈലിക്കും അനുയോജ്യമായ രീതിയിൽ സഹായം നേടുകയും ചെയ്യുക. നിങ്ങൾക്ക് പരീക്ഷകളും പഠന കുറിപ്പുകളും പോലും സൃഷ്ടിക്കാൻ കഴിയും.
നിരവധി ഫയലുകളിലുടനീളം ഉൾക്കാഴ്ചകൾ കണ്ടെത്തുക
ആയിരക്കണക്കിന് ഉപഭോക്തൃ റിവ്യൂകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സപ്പോർട്ട് ടിക്കറ്റുകൾ എന്നിവയെല്ലാം ഒരേസമയം വിശകലനം ചെയ്തുകൊണ്ട്, ട്രെൻഡുകൾ, പ്രശ്‌നങ്ങൾ, ഉയർന്നുവരുന്ന ആവശ്യങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഉപഭോക്തൃ ഫീഡ്‌ബാക്ക് വിശദമായി പരിശോധിക്കുക. തുടർന്ന്, നിങ്ങളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, അവതരണത്തിന് തയ്യാറായ ചാർട്ടുകൾ സൃഷ്ടിക്കുക.
കോഡ് നന്നായി മനസ്സിലാക്കി എക്‌സിക്യൂട്ട് ചെയ്യുക
30K ലൈനുകൾ വരെയുള്ള കോഡ് അപ്‌ലോഡ് ചെയ്ത ശേഷം എഡിറ്റുകൾ നിർദ്ദേശിക്കാനും പിശകുകൾ ഡീബഗ് ചെയ്യാനും വലിയ തോതിലുള്ള പ്രകടന മാറ്റങ്ങൾ ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കാനും കോഡിന്റെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാനും Google AI Pro-യിലെ Gemini-യോട് ആവശ്യപ്പെടുക.