Veo 3 ഉപയോഗിച്ച് നിശബ്ദത ഇല്ലാതാക്കൂ
ഞങ്ങളുടെ ഏറ്റവും പുതിയ AI വീഡിയോ ജനറേറ്ററായ Veo 3 ഉപയോഗിച്ച്, ഉയർന്ന നിലവാരമുള്ളതും 8-സെക്കൻഡ് ദൈർഘ്യമുള്ളതുമായ വീഡിയോകൾ സൃഷ്ടിക്കൂ. Google AI Pro പ്ലാൻ ഉപയോഗിച്ച് ഇത് പരീക്ഷിക്കൂ അല്ലെങ്കിൽ Ultra പ്ലാൻ ഉപയോഗിച്ച് ഏറ്റവും ഉയർന്ന ലെവലിലുള്ള ആക്‌സസ് നേടൂ. നിങ്ങളുടെ മനസ്സിലുള്ളത് വിവരിച്ചാൽ മതി, നേറ്റീവ് ഓഡിയോ ജനറേഷൻ സഹിതം നിങ്ങളുടെ ആശയങ്ങൾ ജീവൻ കൈവരിക്കുന്നത് കാണാം.
Veo 3 സ്വയം സംസാരിക്കുന്നു
സ്വപ്‌നം കാണൂ. അത് വിവരിക്കൂ. റെഡി.
അടുത്തറിയാൻ
വൈവിധ്യമാർന്ന സ്റ്റൈലുകൾ ഉപയോഗിക്കൂ, ആനിമേറ്റഡ് കഥാപാത്രങ്ങൾക്ക് ജീവൻ പകരൂ, ഒരിക്കലും സാധ്യമെന്ന് കരുതാത്ത വിധത്തിൽ വസ്‌തുക്കളെ യോജിപ്പിക്കൂ. നിങ്ങൾക്ക് എന്തെല്ലാം സൃഷ്ടിക്കാനാകുമെന്ന് കാണൂ.
പങ്കിടാൻ
രസകരമായ മീമുകൾ സൃഷ്ടിക്കൂ, ഉള്ളിലെ തമാശകളെ വീഡിയോകളാക്കി മാറ്റൂ, പ്രത്യേക നിമിഷങ്ങളെ പുനരാവിഷ്‌കരിക്കൂ, ആളുകളെ ചിരിപ്പിക്കാൻ പേഴ്സണൽ ടച്ച് ഉള്ള കാര്യങ്ങൾ ചേർക്കൂ.
ബ്രെയിൻസ്റ്റോമിംഗിന്
ക്രിയേറ്റീവ് ബ്ലോക്കുകളെ അതിജീവിച്ച് നിങ്ങളുടെ ആശയങ്ങൾ അതിവേഗം വിഷ്വലൈസ് ചെയ്യൂ. ഉൽപ്പന്ന ആശയങ്ങൾക്കും ഡിസൈനുകൾക്കും മുതൽ അതിവേഗ പ്രോട്ടോടൈപ്പിംഗിനും കഥാരൂപത്തിൽ പരസ്യം ചെയ്യാനുമെല്ലാം സഹായിക്കാൻ Gemini-ക്ക് കഴിയും.
ഞങ്ങളുടെ Veo മോഡലുകളെ കുറിച്ച് കൂടുതലറിയൂ
വേഗതയ്‌ക്കായി ഒപ്‌റ്റിമൈസ് ചെയ്യുന്നതോടൊപ്പം ഉയർന്ന നിലവാരം നിലനിർത്തുന്ന ഞങ്ങളുടെ വീഡിയോ ജനറേഷൻ മോഡൽ ഉപയോഗിച്ച്, ശബ്ദമുള്ള വീഡിയോകൾ സൃഷ്ടിക്കൂ.
ഞങ്ങളുടെ അത്യാധുനിക വീഡിയോ ജനറേഷൻ മോഡൽ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ളതും 8-സെക്കൻഡ് ദൈർഘ്യമുള്ളതുമായ വീഡിയോകൾ സൃഷ്ടിക്കൂ.
പതിവ് ചോദ്യങ്ങൾ
ഉവ്വ്, നിങ്ങളുടെ മൊബൈൽ Gemini ആപ്പിൽ വീഡിയോകൾ സൃഷ്ടിക്കാനും പങ്കിടാനുമാകും. വീഡിയോകൾ സൃഷ്ടിക്കാൻ, പ്രോംപ്‌റ്റ് ബാറിലെ "വീഡിയോ" ബട്ടൺ ടാപ്പ് ചെയ്യുക. അത് കാണുന്നില്ലെങ്കിൽ, കൂടുതൽ ഓപ്‌ഷനുകൾ കാണാൻ, മൂന്ന് ഡോട്ടുകളുള്ള ബട്ടൺ ടാപ്പ് ചെയ്യുക.
Google AI Pro പ്ലാൻ ഉപയോഗിച്ച് Veo 3 Fast പരീക്ഷിക്കൂ അല്ലെങ്കിൽ Google AI Ultra-യിലെ, Veo 3-യിലേക്കുള്ള ഏറ്റവും ഉയർന്ന ലെവലിലുള്ള ആക്‌സസ് നേടൂ. നിലവിലെ ലഭ്യത ഇവിടെ കാണാം.
AI വീഡിയോ ജനറേഷൻ സുരക്ഷിതമായ അനുഭവമാക്കി മാറ്റാൻ ഞങ്ങൾ പ്രധാനപ്പെട്ട നിരവധി സുരക്ഷാ നടപടികൾ എടുത്തിരിക്കുന്നു. ഇതിൽ വിപുലമായ റെഡ് ടീമിംഗും ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ജനറേറ്റ് ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മൂല്യനിർണ്ണയവും ഉൾപ്പെടുന്നു. കൂടാതെ, Gemini ആപ്പിൽ Veo ഉപയോഗിച്ച് ജനറേറ്റ് ചെയ്ത എല്ലാ വീഡിയോകളും, കാണാവുന്ന വാട്ടർമാർക്ക്, SynthID എന്നിവ ഉപയോഗിച്ച് അടയാളപ്പെടുത്തും, വീഡിയോകൾ AI ജനറേറ്റ് ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന, ഓരോ ഫ്രെയിമിലും ഉൾച്ചേർക്കുന്ന ഒരു ഡിജിറ്റൽ വാട്ടർമാർക്കാണിത്.
Gemini-യുടെ ഔട്ട്പുട്ടുകൾ നിർണ്ണയിക്കുന്നത് പ്രാഥമികമായും ഉപയോക്തൃ പ്രോംപ്റ്റുകളിലൂടെയാണ്, മറ്റേതൊരു ജനറേറ്റീവ് AI ടൂളിനേയും പോലെ ചില വ്യക്തികൾക്ക് ആക്ഷേപകരമെന്ന് തോന്നുന്ന ഉള്ളടക്കം ജനറേറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ ഇതിലും ഉണ്ടായേക്കാം. ഞങ്ങൾ തുടർന്നും തംബ്‌സ് അപ്പ്/ഡൗൺ ബട്ടണുകളിലൂടെ നിങ്ങളുടെ ഫീഡ്ബാക്ക് അറിയുന്നതും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതും തുടരും. കൂടുതൽ വിശദാംശങ്ങൾക്ക്, ഞങ്ങളുടെ സമീപനത്തെ കുറിച്ച് ഞങ്ങളുടെ വെബ്സൈറ്റിൽ വായിക്കാം.
എക്സ്പ്ലോർ ചെയ്യുന്നത് തുടരൂ
ചിത്രീകരണ ആവശ്യങ്ങൾക്കുള്ളതാണ് ഫലങ്ങൾ, അവ വ്യത്യാസപ്പെടാം. ചില ഫീച്ചറുകൾക്ക് ഇന്റർനെറ്റും സബ്‌സ്ക്രിപ്ഷനും ആവശ്യമാണ്. 18+ പ്രായക്കാരായ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉത്തരവാദിത്തത്തോടെ സൃഷ്ടിക്കൂ.