Gemini ഉപയോഗിച്ച് നിങ്ങളുടെ
ബിസിനസ് വളർത്തൂ
ഏകാംഗ സംരംഭകർ മുതൽ ആഗോള കമ്പനികൾ വരെ, എല്ലാത്തരം ബിസിനസുകളും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കാൻ Gemini ഉപയോഗിക്കുന്നു.
AI-ക്ക് എങ്ങനെ
നിങ്ങളുടെ ബിസിനസിനെ ശാക്തീകരിക്കാമെന്ന് നോക്കൂ
ബിസിനസ് ഡാറ്റ ഉപയോഗിച്ച് ഡ്രാഫ്റ്റുകൾ തയ്യാറാക്കൂ
നിങ്ങളുടെ പ്രോജക്റ്റുകൾ, ഫയലുകൾ, ഇമെയിലുകൾ എന്നിവയിലുടനീളമുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന AI ഉപയോഗിച്ച് ഡോക്യുമെന്റുകളും റിപ്പോർട്ടുകളും സന്ദേശങ്ങളും ജനറേറ്റ് ചെയ്യൂ.
ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അറിഞ്ഞുകൊണ്ട് ഓരോ ദിവസവും ആരംഭിക്കൂ
നിങ്ങളുടെ ശ്രദ്ധ വേണ്ട കാര്യങ്ങളെക്കുറിച്ച് ദിവസവും ഒരു ഡെയ്ലി ബ്രീഫ് നേടൂ. തുടർന്ന്, തിരക്കുപിടിച്ച ജോലികൾ Gemini-യിലെ ടാസ്ക്കുകൾക്ക് കൈമാറുന്നതിലൂടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.
നിങ്ങളുടെ ബ്രാൻഡിനെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കൂ
ലളിതമായ പ്രോംപ്റ്റുകൾ നൽകിക്കൊണ്ട് നിങ്ങളുടെ ബ്രാൻഡിന് അനുയോജ്യമായ ഉൽപ്പന്ന ഫോട്ടോകൾ, ക്യാമ്പെയ്ൻ അസറ്റുകൾ, സോഷ്യൽ മീഡിയാ പോസ്റ്റുകൾ, ഷോർട്ട് വീഡിയോകൾ എന്നിവ നിർമ്മിക്കൂ. ഓരോ ലോഞ്ചിംഗിലും മികച്ചൊരു തുടക്കം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ഡാറ്റയെ മികച്ച ബിസിനസ് തീരുമാനങ്ങളാക്കി മാറ്റൂ
നിങ്ങളുടെ സ്പ്രെഡ്ഷീറ്റുകളും ബിസിനസ് ഡാറ്റയും കണക്റ്റ് ചെയ്യൂ; വ്യക്തമായ ചാർട്ടുകൾ, ഇന്ററാക്റ്റീവ് ഡാഷ്ബോർഡുകൾ, പ്രായോഗിക ഇൻസൈറ്റുകൾ, പ്രവചനങ്ങൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ സ്വന്തമാക്കൂ.
ഉപഭോക്താക്കളെ വീണ്ടും വരാൻ പ്രേരിപ്പിക്കൂ
ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സംഗ്രഹിക്കാനും നിങ്ങളുടെ തനതായ ശൈലിയിൽ മറുപടികൾ തയ്യാറാക്കാനും അവരുടെ ഫീഡ്ബാക്കിനെ നിങ്ങളുടെ അടുത്ത മികച്ച ബിസിനസ് ആശയമാക്കി മാറ്റാനും Gemini സഹായിക്കുന്നു.
ആവർത്തിച്ചുള്ള ടാസ്ക്കുകൾ ഓട്ടോപൈലറ്റിലാക്കൂ
നിങ്ങളുടെ ആപ്പുകളിലുടനീളമുള്ള ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യൂ, ബാക്കി കാര്യങ്ങൾ Gemini പശ്ചാത്തലത്തിൽ തന്നെ നിർവ്വഹിക്കുന്നതാണ്. നിങ്ങളുടെ ഏജന്റ് ഡ്രാഫ്റ്റുകൾ തയ്യാറാക്കുന്നു, അപ്‌ഡേറ്റ് ചെയ്യുന്നു, നിങ്ങളുടെ അംഗീകാരത്തിനായി പോസ് ചെയ്യുന്നു.
യഥാർത്ഥ ബിസിനസുകൾ, യഥാർത്ഥ ഫലങ്ങൾ
ശൂന്യതയിൽ നിന്ന് ഒരു ചെറുകിട ബിസിനസ് കെട്ടിപ്പടുക്കുന്നത് വലിയ സംതൃപ്തി നൽകുന്ന ഒന്നാണ്, എന്നാൽ ഒരേസമയം നൂറു കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും എന്നത് ഇതിന്റെ മറ്റൊരു വശമാണ്. ധനസമാഹരണവും സാമ്പത്തിക കാര്യങ്ങളും മുതൽ മാർക്കറ്റിംഗും ഡാൻസ് ക്ലാസുകളും വരെ, എല്ലാ കാര്യങ്ങളും ചിട്ടയായും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ Gemini എന്നെ സഹായിക്കുന്നു, ഇതുവഴി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് സമയം ലഭിക്കുന്നു.
ആഴ്ചകളോളം നീളുന്ന കഠിനാധ്വാനവും നൂറുകണക്കിന് ഡോക്യുമെന്റുകളും ആവശ്യമായിരുന്ന ആഴത്തിലുള്ള മത്സര വിശകലനങ്ങൾ, Gemini Notebook ഉപയോഗിച്ച് ഇനി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ പൂർത്തിയാക്കാം.
ചിതറിക്കിടക്കുന്ന വിവിധ വിവരശേഖരങ്ങളെ ഒന്നിപ്പിച്ച് വിശ്വസനീയമായ ഒരൊറ്റ സോഴ്സാക്കി മാറ്റാൻ Gemini നമ്മളെ സഹായിക്കുന്നു. വിവരങ്ങൾക്കായി സ്വയം തിരഞ്ഞുസമയം കളയുന്നതിന് പകരം, കൂടുതൽ മൂല്യമുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് ഞങ്ങളുടെ ജീവനക്കാരെ സഹായിക്കുന്നു.
ഞങ്ങളുടെ വർക്ക്ഫ്ളോയിലും ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന വേഗതയിലും വിപ്ലവകരമായ മാറ്റമാണ് Gemini കൊണ്ടുവന്നത്.
നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ
പ്ലാൻ തിരഞ്ഞെടുക്കൂ
ദൈനംദിന അഡ്‌മിൻ ജോലികൾ, എഴുത്ത്, റിസർച്ച് എന്നിവ വേഗത്തിലാക്കാൻ Gemini-യുടെ കൂടുതൽ സേവനങ്ങൾ പ്രയോജനപ്പെടുത്തൂ. കൂടാതെ, 400 GB സ്റ്റോറേജും.
നിങ്ങളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിന് ഒരുപോലെ പ്രയോജനപ്പെടുന്ന ഓൾ-ഇൻ-വൺ അപ്‌ഗ്രേഡ്; Gemini-യുടെ വിപുലമായ ആക്സസ്, 5 TB സ്റ്റോറേജ്, YouTube Premium Lite1 എന്നിവയും മറ്റും സ്വന്തമാക്കൂ.
ബിസിനസ് നിലവാരത്തിലുള്ള സുരക്ഷയോടെ Workspace പ്രൊഡക്റ്റിവിറ്റി സ്യൂട്ടിനൊപ്പം Gemini-യും സ്വന്തമാക്കൂ.
എന്റർപ്രൈസ് ഗ്രേഡ് IT നിയന്ത്രണങ്ങളോടെ, Microsoft 365 പോലുള്ള നിങ്ങളുടെ നിലവിലുള്ള പ്രൊഡക്റ്റിവിറ്റി സ്യൂട്ടുകളിലേക്ക് Gemini ചേർക്കൂ.
ഏത് പ്ലാനാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് ഉറപ്പില്ലേ?
നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ സൊല്യൂഷനുകളെക്കുറിച്ച് കൂടുതലറിയൂ.
ചോദ്യങ്ങളുണ്ടോ? ഉത്തരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
നിങ്ങൾ ഒറ്റയ്ക്കാണ് ബിസിനസ് നടത്തുന്നതെങ്കിൽ, നിങ്ങളുടെ പേഴ്സണൽ Google Account-ൽ ഒരു ക്രിയേറ്റീവ് പാർട്ണറായും ബിസിനസ് സഹായിയായും Google AI Pro കൂടെയുണ്ടാകും. നിങ്ങൾക്ക് ഒരു ബിസിനസ് ഇമെയിൽ വിലാസം വേണമെന്നുണ്ടെങ്കിലോ ഒരു ടീമിനൊപ്പം ജോലി ചെയ്യുകയാണെങ്കിലോ, Google Workspace വഴി Gmail, Docs, Sheets, Meet എന്നിവയിൽ Gemini-യുടെ സേവനം ലഭ്യമാക്കാം. നിങ്ങളുടേത് ഒരു വലിയ കമ്പനിയാണെങ്കിലോ, നിലവിൽ ഒരു പ്രൊഡക്റ്റിവിറ്റി സ്യൂട്ട് ഉപയോഗിക്കുന്നുണ്ടെങ്കിലോ, കമ്പനിയുടെ ടൂളുകളിലുടനീളം AI ഏജന്റുകളെ പ്രയോജനപ്പെടുത്താൻ Gemini Enterprise നിങ്ങളെ സഹായിക്കുന്നു.
Yes. If it’s just you, you can use Gemini for free with a Google Account. For teams and organizations, you can start a free trial of Google Workspace or Gemini Enterprise to access more powerful AI features and apps, securely grounded in your business data.
Google Workspace-ൽ ലഭ്യമായ Gemini-യും Gemini Enterprise-ഉം നിങ്ങളുടെ ബിസിനസ് ഡാറ്റ ഒരിക്കലും നിങ്ങളുടെ ഓർഗനൈസേഷന് പുറത്തുള്ള മോഡലുകളെ പരിശീലിപ്പിക്കാനോ ആളുകൾക്ക് അവലോകനം ചെയ്യാനോ ഉപയോഗിക്കില്ല.
അല്ല. Google AI Pro എന്നത് ഒരു വ്യക്തിഗത സബ്‌സ്‌ക്രിപ്ഷനാണ്. നിങ്ങൾക്ക് ബിസിനസ് ഇൻവോയ്‌സിംഗോ ഇഷ്ടാനുസൃതമായ ഇമെയിൽ ഡൊമെയ്‌നോ ആവശ്യമുണ്ടെങ്കിൽ, Gemini ഉൾപ്പെടുത്തിയ Google Workspace അല്ലെങ്കിൽ Gemini Enterprise തിരഞ്ഞെടുക്കുക.
ഉവ്വ്. നിങ്ങളുടെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് മറ്റൊരു പ്ലാനിലേക്ക് മാറാൻ നിങ്ങൾക്ക് സാധിക്കും, ഉദാഹരണത്തിന്, നിങ്ങളുടെ ആദ്യത്തെ സഹപ്രവർത്തകനെ ജോലിക്കെടുക്കുമ്പോൾ Google AI Pro-യിൽ നിന്ന് Google Workspace-ലേക്ക് മാറാവുന്നതാണ്.
തീർച്ചയായും, ഇവ ഒന്നിച്ച് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സജ്ജമാക്കിയവയാണ്. Gmail, Docs, Chat എന്നിവയിലുടനീളമുള്ള നിങ്ങളുടെ ദൈനംദിന ടീം വർക്കുകളിൽ Google Workspace നേരിട്ട് AI ഉൾച്ചേർക്കുന്നു. അതേസമയം, Workspace-ലെയും നിങ്ങളുടെ മറ്റ് മൂന്നാം കക്ഷി ബിസിനസ് ആപ്പുകളിലെയും സെർച്ചും ഡാറ്റയും Gemini Enterprise ഒന്നിപ്പിക്കുന്നു; ഇതുവഴി സങ്കീർണ്ണമായ വർക്ക്ഫ്ളോകളിലുടനീളം നിയന്ത്രിതമായ AI ഏജന്റുകളെ നിർമ്മിക്കാനും വിന്യസിക്കാനും ടീമുകൾക്ക് സാധിക്കുന്നു.
ഉവ്വ്. Microsoft 365 ഉൾപ്പെടെ, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് പ്രൊഡക്റ്റിവിറ്റി സ്യൂട്ടും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ബിസിനസ് വിവരങ്ങൾ എവിടെയാണെങ്കിലും അവയുമായി നേരിട്ട് ബന്ധപ്പെടാൻ Gemini Enterprise സഹായിക്കുന്നു.
പ്രതികരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുക. സബ്‌സ്‌ക്രിപ്ഷൻ, അനുയോജ്യമായ അക്കൗണ്ട്, സെറ്റപ്പ് എന്നിവ ആവശ്യമാണ്. ഓരോ പ്ലാനിനും ഭാഷയ്ക്കും രാജ്യത്തിനും അനുസരിച്ച് ഫീച്ചറുകളിലും അവയുടെ ലഭ്യതയിലും മാറ്റങ്ങൾ ഉണ്ടാകാം. 18+. Google One സേവന നിബന്ധനകൾക്ക് വിധേയമായുള്ള ഒരു വ്യക്തിഗത സബ്‌സ്ക്രിപ്ഷനാണ് Google AI Pro; ഇതിൽ ബിസിനസ് ടാക്സ് ഇൻവോയ്സിംഗ് ലഭ്യമാകില്ല. Google Workspace-ലും Gemini Enterprise-ലും, നിങ്ങളുടെ ഡാറ്റ ഒരിക്കലും നിങ്ങളുടെ ഓർഗനൈസേഷന് പുറത്തുള്ള മോഡലുകളെ പരിശീലിപ്പിക്കാനോ ആളുകൾക്ക് അവലോകനം ചെയ്യാനോ ഉപയോഗിക്കില്ല.
-
1.
തിരഞ്ഞെടുത്ത രാജ്യങ്ങളിലെ Google AI Pro വരിക്കാർക്ക് YouTube Premium Lite ലഭ്യമാണ് – രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണുക. പ്രായ നിയന്ത്രണങ്ങൾ, ലഭ്യമായ ഭാഷകൾ, സിസ്റ്റം ആവശ്യകതകൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ ബാധകമായേക്കാം.
നിങ്ങൾക്ക് ഇതിനകം YouTube Premium സബ്‌സ്ക്രിപ്ഷനോ തത്തുല്യമായ സബ്‌സ്ക്രിപ്ഷനോ ഉണ്ടെങ്കിൽ ഈ ബണ്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന YouTube Premium Lite പ്ലാൻ സജീവമാകില്ല. കൂടുതലറിയൂ. ഇതിനകം YouTube അംഗത്വമുണ്ടോ? അംഗത്വങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക.