Skip to main content

Gemini Canvas

ആപ്പുകളുടെയും ഗെയിമുകളുടെയും ഇൻഫോഗ്രാഫിക്കുകളുടെയും മറ്റും രൂപത്തിൽ നിങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കൂ. ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലായ Gemini 2.5 Pro ഉപയോഗിച്ച്, മിനിറ്റുകൾക്കുള്ളിൽ പ്രോംപ്‌റ്റിൽ നിന്ന് പ്രോട്ടോടൈപ്പിലേക്ക് പോകൂ.

Canvas എന്താണ്

വിഷ്വലൈസ് ചെയ്യൂ, പേഴ്‌സണലൈസ് ചെയ്യൂ

നിങ്ങൾ പഠിക്കുകയും അടുത്തറിയുകയും ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്യുന്ന രീതി പരിവർത്തനം ചെയ്തുകൊണ്ട്, നിങ്ങളുടെ Deep Research റിപ്പോർട്ടുകളെ ആപ്പുകളും ഗെയിമുകളും ഇന്ററാക്റ്റീവ് ക്വിസുകളും വെബ് പേജുകളും ഇൻഫോഗ്രാഫിക്കുകളും ആക്കി മാറ്റൂ.

പ്രോംപ്റ്റ് നൽകൂ, സൃഷ്ടിക്കൂ

നിങ്ങളുടെ ആശയം വിവരിച്ചാൽ മാത്രം മതി, Canvas, നിങ്ങളുടെ ആശയത്തെ പ്രവർത്തിക്കുന്നതും പങ്കിടാവുന്നതുമായ ആപ്പോ ഗെയിമോ ആക്കി മാറ്റുന്ന കോഡ് ജനറേറ്റ് ചെയ്യുന്നത് കാണാം.

ഡ്രാഫ്‌റ്റ് ചെയ്യൂ, പരിഷ്‌കരിക്കൂ

ആകർഷകമായ ഡ്രാഫ്‌റ്റുകൾ ജനറേറ്റ് ചെയ്തും അവയുടെ ടോൺ ശരിയാക്കിയും പ്രധാന ഭാഗങ്ങൾ ഫൈൻ ട്യൂൺ ചെയ്തും ഉൾക്കാഴ്‌ചകൾ നിറഞ്ഞതും അതിവേഗത്തിലുള്ളതുമായ ഫീഡ്‌ബാക്ക് നേടിയും നിങ്ങളുടെ എഴുത്ത് മെച്ചപ്പെടുത്തൂ.

പഠന ഗൈഡുകളും ഉറവിടങ്ങളും അപ്‌ലോഡ് ചെയ്യൂ, പഠനം കൂടുതൽ ആകർഷകമാക്കുന്നതിന് Gemini ഒരു ഇഷ്ടാനുസൃത ക്വിസ് സൃഷ്ടിക്കും. നിങ്ങളുടെ അറിവ് വിലയിരുത്താൻ അത് ഉപയോഗിക്കുക അല്ലെങ്കിൽ രസകരമായ ചലഞ്ചിനായി സുഹൃത്തുക്കളുമായും കുടുംബവുമായും ആ ലിങ്ക് പങ്കിടുക.

ആൽഗരിതങ്ങൾ ആനിമേഷനുകളായി രൂപം പ്രാപിക്കുന്നത് കണ്ടും കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിവരിക്കുന്ന സങ്കീർണ്ണമായ ആശയങ്ങളെ വ്യക്തമായ വസ്തുതകളാക്കി മാറ്റിയും നിഗൂഢമായ ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കൂ.

Gemini ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെന്റുകൾ, ഗവേഷണം അല്ലെങ്കിൽ പ്രസംഗങ്ങൾ മെച്ചപ്പെടുത്തൂ. നിങ്ങളുടെ ഡ്രാഫ്‌റ്റിലെ പ്രധാനപ്പെട്ട വിഭാഗങ്ങൾ വികസിപ്പിക്കാനും അതിന്റെ ടോൺ ക്രമീകരിക്കാനും ഉൾക്കാഴ്‌ചകൾ നിറഞ്ഞ ഫീഡ്‌ബാക്ക് നേടാനും അതിവേഗത്തിലുള്ള എഡിറ്റിംഗ് ടൂളുകൾ സഹായിക്കുന്നു.

Gemini ഉപയോഗിച്ച്, ബ്രെയിൻസ്റ്റോമിംഗ്, നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സഹായം നേടിയും സമയം ലാഭിക്കാനും ഇംപാക്റ്റ് നൽകാനുമായി, ഉയർന്ന നിലവാരമുള്ള ഡെലിവറബിൾസ് അതിവേഗം പരിഷ്‌കരിച്ചും വിശകലനത്തിൽ നിന്ന് അതിവേഗം സ്‌ട്രാറ്റജി രൂപീകരിക്കൂ.

ടീം ട്രാക്കറുകൾ മുതൽ ഉപഭോക്തൃ മാനേജ്‌മെന്റ് സിസ്റ്റങ്ങളും സെയിൽസ് പൈപ്പ്‌ലൈനുകളും വരെയുള്ള ഇഷ്ടാനുസൃതമായി നിർമ്മിച്ച ഡാഷ്‌ബോർഡുകൾ ഉപയോഗിച്ച്, എല്ലാവർക്കും അറിയിപ്പുകൾ നൽകിയും വർക്ക്‌ഫ്ലോ കാര്യക്ഷമമാക്കിയും നിങ്ങളുടെ ടീമുകളെ സുസജ്ജമാക്കൂ.

ഇന്ററാക്റ്റീവ് പ്രൈസ് സ്ലൈഡർ ഉപയോഗിച്ച് എസ്റ്റിമേറ്റുകൾ തത്സമയം ത്വരിതപ്പെടുത്തുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യൂ. സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും കൺവേർഷൻ ഡ്രൈവ് ചെയ്യുകയും ചെയ്യുന്ന ദ്രുതവും വ്യക്തിപരമാക്കിയതുമായ പ്രപ്പോസലുകൾ ഡെലിവർ ചെയ്യാൻ നിങ്ങളുടെ ടീമിനെ പ്രാപ്തമാക്കൂ.

നിങ്ങളുടെ സ്വന്തം ഫിക്ഷണൽ 3D വേൾഡുകൾ ജനറേറ്റ് ചെയ്യൂ. തനതായ വിശദാംശങ്ങളുള്ള വ്യത്യസ്ത പ്ലാനറ്റുകൾ അതിവേഗം റെൻഡർ ചെയ്യാൻ സ്‌പെയ്‌സ്‌ബാറിൽ അമർത്തിയാൽ മതി.

രസകരമായ ചലഞ്ചിന് ഓഡിയോ മെമ്മറി പരിശോധിക്കുക. കാർഡുകൾ ക്ലിക്ക് ചെയ്യുക, ശബ്ദങ്ങൾ കേൾക്കുക, പൊരുത്തമുള്ള ജോടികൾ കണ്ടെത്തുക.

ശബ്ദം ഉപയോഗിച്ച് പരീക്ഷണം നടത്താനും നിങ്ങളുടെ സ്വന്തം മെലഡികൾ സൃഷ്ടിക്കാനും ഡിജിറ്റൽ സിന്തസൈസറിൽ സംഗീതം രചിക്കുക.

ഈ Breadth-First Search ആൽഗരിതം പോലെ, ആൽഗരിതങ്ങൾ പ്രവർത്തിക്കുന്നത് വിഷ്വലൈസ് ചെയ്യുക. ആരംഭിക്കുന്ന സ്ഥലം മുതൽ അവസാനിക്കുന്ന സ്ഥലം വരെയുള്ള, ഈ ആൽഗരിതത്തിന്റെ പാത പിന്തുടരാൻ ഈ ഗ്രിഡ് ഉപയോഗിക്കുക, തടസ്സങ്ങൾ ഉണ്ടായിട്ടും ഏറ്റവും ഹ്രസ്വമായ പാത കണ്ടെത്തുമ്പോൾ, വിസിറ്റ് ചെയ്യുന്ന ഓരോ സെല്ലും പ്രകാശിക്കുന്നത് കാണുക.

പതിവ് ചോദ്യങ്ങൾ

തുടങ്ങാൻ എളുപ്പമാണ്. പ്രോംപ്‌റ്റ് ബാറിന് താഴെ, “Canvas” തിരഞ്ഞെടുത്ത ശേഷം ഡോക്യുമെന്റ് അല്ലെങ്കിൽ കോഡിംഗ് പ്രോജക്റ്റ് ആരംഭിക്കാൻ നിങ്ങളുടെ പ്രോംപ്റ്റ് നൽകുക.

എല്ലാ Gemini ഉപയോക്താക്കൾക്കും Canvas ലഭ്യമാണ്. Google AI Pro, Google AI Ultra വരിക്കാർക്ക് ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലായ Gemini 2.5 Pro സഹിതം Canvas-ലേക്ക് ആക്‌സസ് ഉണ്ടാകും, കൂടുതൽ സങ്കീർണ്ണമായ പ്രോജക്റ്റുകൾക്ക് ബൃഹത്തായ 1 മില്യൺ ടോക്കൺ കോൺടെക്‌സ്റ്റ് വിൻഡോയും ലഭിക്കും.

പ്രോംപ്റ്റ് ബാറിന് താഴെ Deep Research തിരഞ്ഞെടുക്കുക. നിങ്ങളുടെ Deep Research റിപ്പോർട്ട് പുതിയ Canvas-ൽ ജനറേറ്റ് ചെയ്യും. ഗവേഷണം പൂർത്തിയായാൽ, Canvas-ന്റെ മുകളിൽ വലതുവശത്ത് “സൃഷ്ടിക്കുക” ബട്ടൺ കാണാം. “സൃഷ്ടിക്കുക” ക്ലിക്ക് ചെയ്ത ശേഷം വെബ് പേജ്, ഇൻഫോഗ്രാഫിക്, ക്വിസ് അല്ലെങ്കിൽ ഓഡിയോ അവലോകനം സൃഷ്ടിക്കാനുള്ള ഓപ്‌ഷനുകൾ ഒരു ഡ്രോപ്പ് ഡൗൺ മെനു നൽകും. ഈ ഓപ്‌ഷനുകളിലൊന്ന് തിരഞ്ഞെടുത്താൽ മതി, Canvas അത് സൃഷ്ടിക്കുന്നത് കാണാം.

ഉവ്വ്, മൊബൈൽ ആപ്പിൽ നിങ്ങൾക്ക് Canvas പ്രോജക്റ്റുകൾ ആക്‌സസ് ചെയ്യാം. ഡെസ്‌ക്‌ടോപ്പിലെ Gemini വെബ് ആപ്പിൽ മാത്രമേ നിങ്ങൾക്ക് ടെക്‌സ്റ്റ് സ്റ്റൈലും ഫോർമാറ്റും എഡിറ്റ് ചെയ്യാനാകൂ എന്ന കാര്യം ശ്രദ്ധിക്കുക. ഈ ഫംഗ്‌ഷണാലിറ്റി മൊബൈലിൽ ലഭ്യമല്ല.

Gemini ആപ്പ് ലഭ്യമായ എല്ലാ ഭാഷകളിലും രാജ്യത്തും Gemini ഉപയോക്താക്കൾക്ക് Canvas ലഭ്യമാണ്.