Download Gemini for desktop.
Help right where you work. From drafting documents to exploring creative ideas, Gemini is always just a shortcut away—ready to help right where you are so you never break your flow.
Gemini ലഭ്യമാക്കുന്ന നിങ്ങളുടെ ഡെസ്ക്ടോപ്പ്.
ഡെസ്ക്ടോപ്പിലെ നിങ്ങളുടെ വർക്കിംഗ് ഹാബിറ്റിന് അനുയോജ്യമായ രീതിയിൽ നിർമ്മിച്ചത്. Windows, macOS എന്നിവയിലുടനീളം ദൈനംദിന പ്രോജക്റ്റുകൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യാൻ Gemini നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്ന് അടുത്തറിയുക.
ഉത്തരങ്ങൾ ഇനി വിരൽത്തുമ്പിൽ.
നിങ്ങളുടെ ജോലികൾക്കിടയിലേക്ക് Gemini എളുപ്പത്തിൽ ലഭിക്കാന്‍ Windows-ൽ Alt + Space അല്ലെങ്കിൽ Mac-ൽ Option + Space അമർത്തുക. ചോദ്യങ്ങൾ ചോദിക്കാനും വസ്തുതകൾ പരിശോധിക്കാനും ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും നിമിഷങ്ങൾ മതി, ശേഷം നിങ്ങളുടെ ജോലിയിലേക്ക് മടങ്ങാം.
പെൻഡിംഗ് വർക്കിൽ നിന്ന് പൂർത്തീകരിച്ച സംതൃപ്തിയിലേക്ക്.
ബുദ്ധിമുട്ടുള്ള വർക്കുകൾ ഹാൻഡിൽ ചെയ്യാൻ Gemini-യെ അനുവദിക്കൂ. പശ്ചാത്തലത്തിൽ ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ റൺ ചെയ്യാൻ Task-ലേക്ക് ഫ്ലിപ്പ് ചെയ്യൂ, തുടർന്ന് ഓരോ ആക്ഷനും ഒരൊറ്റ ടാപ്പിലൂടെ അംഗീകരിക്കൂ.
നിങ്ങളുടെ ദൈനംദിന Google ആപ്പുകളിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു.
Gmail, Google Drive, Docs, Calendar എന്നിവയിലുടനീളമുള്ള വിവരങ്ങൾ നിങ്ങളുടെ ഡെസ്‌ക്ടോപ്പ് വർക്ക്ഫ്ലോയിലേക്ക് നേരിട്ട് വലിച്ചിടൂ. ഇമെയിൽ ത്രെഡുകളിൽ മറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ കണ്ടെത്താനോ ഷെയര്‍ ചെയ്ത ഡോക്യുമെന്റുകൾ സംഗ്രഹിക്കാനോ മീറ്റിംഗ് കുറിപ്പുകൾ ക്രോസ് റഫർ ചെയ്യാനോ Gemini-യോട് ആവശ്യപ്പെടുക.
ക്രിയേറ്റീവാകാൻ ഡെസ്ക്ടോപ്പിലെ ക്രിയേറ്റീവ് ടൂളുകൾ.
ഡെസ്ക്ടോപ്പ് വർക്ക്‌സ്‌പെയ്സിൽ ക്രിയേറ്റീവ് ആശയങ്ങൾക്ക് ജീവൻ പകരൂ. താൽപ്പര്യം തോന്നുമ്പോൾ Nano Banana ഉപയോഗിച്ച് ഇഷ്ടാനുസൃത ചിത്രങ്ങൾ ജനറേറ്റ് ചെയ്യൂ, Gemini Omni ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കൂ.
തിരക്കേറിയ ദിവസങ്ങൾക്കുള്ള സഹായകരമായ നുറുങ്ങുകൾ.
ഡെസ്ക്ടോപ്പിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ പുതിയ വഴികൾ കണ്ടെത്തൂ. macOS-ൽ നിലവിൽ ലഭ്യമായ അധിക ഫീച്ചറുകൾ അടുത്തറിയൂ, Windows-ൽ കൂടുതൽ ഫീച്ചറുകൾ കാലക്രമേണ ലഭ്യമാകും.
കാണൂ. ഇത് പരിഹരിക്കൂ.
നിങ്ങളുടെ സ്ക്രീനിലുള്ളത് പങ്കിടൂ, പിശകുകൾ ഡീബഗ് ചെയ്യാനും ചാർട്ടുകൾ ലളിതമാക്കാനും നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കാനും Gemini സന്ദർഭം ഉപയോഗിച്ച് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ഡെസ്ക്ടോപ്പ് ക്ലീനപ്പ് ചെയ്യൂ.
നിങ്ങളുടെ ഫോൾഡറുകൾ ക്ലീൻ അപ്പ് ചെയ്യാനോ ലോക്കൽ ഫയലുകൾ Google Docs, Sheets എന്നിവയിലേക്ക് സംഗ്രഹിക്കാനോ Gemini-യിലെ Tasks ഉപയോഗിക്കൂ.
പതിവ് ചോദ്യങ്ങൾ
Gemini ആപ്പിന് പിന്തുണയുള്ള എല്ലാ ഭാഷകളിലും രാജ്യങ്ങളിലും Gemini ഡെസ്‌ക്ടോപ്പ് ആപ്പ് ലഭ്യമാണ്.
-
Windows: Windows 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ (x64, ARM64) പ്രവർത്തിക്കുന്നു.
-
macOS: Apple Silicon MacBook-കളിൽ പ്രവർത്തിക്കുന്നു, macOS Sequoia (15.0) അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.
ഫീച്ചർ ലഭ്യത വ്യത്യാസപ്പെടുന്നു.
നിങ്ങളുടെ ഡെസ്‌ക്ടോപ്പിൽ Gemini ആക്‌സസ് ചെയ്യാൻ നിരവധി അതിവേഗ മാർഗ്ഗങ്ങളുണ്ട്:
Windows:
-
ഇഷ്ടാനുസൃതമാക്കാവുന്ന ഷോർട്ട്കട്ട്: എവിടെനിന്നും Gemini തൽക്ഷണം ലഭ്യമാക്കാൻ Alt + Space അമർത്തുക.
-
ടാസ്‌ക് ബാറും സിസ്റ്റം ട്രേയും: Windows ടാസ്‌ക് ബാറിൽ നിന്ന് ആപ്പ് ലോഞ്ച് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ സിസ്റ്റം ട്രേയിലുള്ള Gemini ഐക്കണിൽ ക്ലിക്ക് ചെയ്യുക.
macOS:
-
ഇഷ്ടാനുസൃതമാക്കാവുന്ന ഷോർട്ട്കട്ടുകൾ: മിനി ചാറ്റ് തുറക്കാൻ Option + Space അമർത്തുക, അല്ലെങ്കിൽ പൂർണ്ണ ചാറ്റ് അനുഭവത്തിനായി Option + Shift + Space അമർത്തുക.
-
മെനു ബാറും ഡോക്കും: നിങ്ങളുടെ സ്ക്രീനിന്റെ മുകളിലുള്ള മെനു ബാറിൽ സ്ഥിതി ചെയ്യുന്ന Gemini ഐക്കൺ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ Mac Dock-ൽ അതിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
നുറുങ്ങ്: Gemini ആപ്പ് ക്രമീകരണത്തിൽ നിങ്ങൾക്ക് ഏതുസമയത്തും ഷോർട്ട്കട്ട് കീകൾ ഇഷ്ടാനുസൃതമാക്കാം.
Gemini macOS ആപ്പിലൂടെ നിങ്ങൾക്ക് ഇവ ചെയ്യാനാകും:
-
രണ്ട് Command കീകളും (⌘ + ⌘) ഒരേസമയം അമർത്തിക്കൊണ്ട്, നിങ്ങളുടെ സ്ക്രീൻ കോൺടെക്സ്റ്റ് പങ്കിടൂ, കൃത്യമായ ഉത്തരങ്ങൾ നേടൂ.
-
തുറന്നിരിക്കുന്ന ആപ്പുകളിലുടനീളം നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് കാര്യങ്ങൾ കേട്ടെഴുതാനും ടെക്സ്റ്റ് പരിഷ്കരിക്കാനും സാധിക്കും.
-
Tasks ഉപയോഗിച്ച് ലോക്കൽ ഫയലുകൾ ക്രമീകരിക്കാനും അവയിലെ വിവരങ്ങൾ ക്രോഡീകരിച്ച് Google Docs, Sheets എന്നിവയിലേക്ക് മാറ്റാനും സാധിക്കും.
-
ആപ്പുകൾ നിർമ്മിക്കാനും കോഡ് എഴുതാനും ആശയങ്ങളുടെ പ്രോട്ടോടൈപ്പ് തയ്യാറാക്കാനും ഒരൊറ്റ ക്ലിക്കിലൂടെ Google Antigravity ലോഞ്ച് ചെയ്യൂ.
കാലക്രമേണ Windows-ൽ കൂടുതൽ നേറ്റീവ് ശേഷികൾ ലഭ്യമാകും.
ഉവ്വ്! ഒരേ Google Account-ലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നിടത്തോളം, നിങ്ങളുടെ ചാറ്റ് ചരിത്രവും മെമ്മറിയും എല്ലാ ഉപകരണങ്ങളിലും സമന്വയിപ്പിക്കും.
പ്രതികരണങ്ങൾ പരിശോധിക്കൂ. സജ്ജീകരണം ആവശ്യമാണ്. അനുയോജ്യതയും ലഭ്യതയും വ്യത്യാസപ്പെടുന്നു. 18+ ഉപയോക്താക്കൾക്ക് Google AI സബ്‌സ്ക്രിപ്ഷനിലൂടെ തിരഞ്ഞെടുത്ത ഫീച്ചറുകൾ ലഭ്യമാണ്.