Skip to main content

Gemini Live

Gemini-യുമായി Live ആയി സംസാരിക്കൂ. Gemini-യുമായി ചാറ്റ് ചെയ്യുന്നതിനുള്ള കൂടുതൽ സ്വാഭാവികമായ മാർഗ്ഗമാണ് Gemini Live1. നിങ്ങളുടെ ചിന്തകൾ ബ്രെയിൻസ്റ്റോം ചെയ്യാനും ഓർഗനൈസ് ചെയ്യാനും, അല്ലെങ്കിൽ നിങ്ങളുടെ ക്യാമറയോ സ്ക്രീനോ പങ്കിട്ട് തത്സമയം സംസാരിച്ചുകൊണ്ട് പ്രതികരണങ്ങൾ നേടാനും Live ആകൂ. 45+ ഭാഷകളിലും 150-ലധികം രാജ്യങ്ങളിലും മൊബൈൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

നിങ്ങൾ കാണുന്ന എന്തിനെക്കുറിച്ചും Gemini-യോട് സംസാരിക്കൂ

നിങ്ങൾ കാണുന്നതോ നിങ്ങളുടെ ചുറ്റുപാടും ഉള്ളതോ സ്ക്രീനിൽ ഉള്ളതോ ആയ കാര്യങ്ങൾ സംബന്ധിച്ച് ഇപ്പോൾ Gemini-യുമായി സംഭാഷണം നടത്താം.

വീഡിയോ

നിങ്ങൾ കാണുന്ന എന്തിനെ സംബന്ധിച്ചുമുള്ള സഹായം നേടാൻ ഇപ്പോൾ നിങ്ങളുടെ ഫോണിന്റെ ക്യാമറ ഷെയർ ചെയ്യാം. നിങ്ങളുടെ അപ്പാർട്ട്മെന്റിലെ ചെറിയ കോണിൽ സ്റ്റോറേജിനുള്ള ആശയങ്ങൾ, നിങ്ങളുടെ നൈറ്റ് ഔട്ടിനുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള നിർദ്ദേശം അല്ലെങ്കിൽ നിങ്ങളുടെ കോഫീ മെഷീൻ നന്നാക്കാൻ ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം എന്നിവ ചോദിക്കാം.

സ്ക്രീൻ ഷെയർ

നിങ്ങളുടെ സ്ക്രീനിലുള്ള എന്തിനെ സംബന്ധിച്ചും തൽക്ഷണം സഹായം നേടൂ. നിങ്ങളുടെ അടുത്ത പോസ്റ്റിനുള്ള മികച്ച ഫോട്ടോകൾ തിരഞ്ഞെടുക്കാൻ, പുതിയ പഴ്‌സ് സംബന്ധിച്ച് രണ്ടാമതൊരു അഭിപ്രായം ചോദിക്കാൻ അല്ലെങ്കിൽ നിങ്ങളുടെ ഫോണിലെ ക്രമീകരണ മെനുവിനെ കുറിച്ച് ചോദിക്കാൻ Gemini-യുമായി നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യുക.

സ്വാഭാവികമായി ചാറ്റ് ചെയ്യൂ

സംസാരിച്ചുകൊണ്ട് ബ്രെയിൻസ്റ്റോം ചെയ്യാൻ Live ആകൂ. Gemini നിങ്ങളുടെ സംഭാഷണ ശൈലിയുമായി ഇണങ്ങിച്ചേരുന്നതിനാൽ, വാചകം പകുതിയാകുമ്പോൾ തന്നെ മനസ്സ് മാറ്റാം, ഫോളോ അപ്പ് ചോദ്യങ്ങൾ ചോദിക്കാം, എളുപ്പത്തിൽ ഒന്നിലധികം കാര്യങ്ങൾ ചെയ്യാം. ഇടപെടണോ അതോ വിഷയം മാറ്റണോ? നിങ്ങൾക്ക് സംഭാഷണം കൊണ്ടുപോകേണ്ട ഏത് ദിശയിലേക്കും എളുപ്പത്തിൽ പോകാൻ Gemini Live-ന് കഴിയും.

നിങ്ങളുടെ ജിജ്ഞാസ ഉണർത്തൂ

വരാനിരിക്കുന്ന ട്രിപ്പിനായി ഫ്രഞ്ച് പരിശീലിക്കുകയോ അഭിമുഖത്തിനായി തയ്യാറെടുക്കുകയോ ഷോപ്പിംഗ് നടത്തുമ്പോൾ ഉപദേശം തേടുകയോ ആകട്ടെ - പ്രചോദനം ലഭിക്കുമ്പോഴെല്ലാം തൽക്ഷണ പഠനം ആരംഭിക്കൂ. Gemini-യുടെ ചെറിയ സഹായത്തോടെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തൂ, പുതിയ വിഷയങ്ങൾ അടുത്തറിയൂ, ആശയങ്ങളുമായി ബന്ധപ്പെട്ട് കൊളാബറേറ്റ് ചെയ്യൂ. സഹായകരമായ ഗൈഡും ക്രിയേറ്റീവ് പങ്കാളിയും വിരൽത്തുമ്പിൽ ലഭ്യമാകുന്നതിന്റെ സൗകര്യം അനുഭവിക്കൂ.

ടെക്സ്റ്റിൽ മാത്രം ഒതുങ്ങാതെ സംസാരിക്കൂ

നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് സന്ദർഭം ചേർക്കുക. നിങ്ങളുടെ മുന്നിലുള്ളതും നിങ്ങൾ ചെയ്യുന്നതും കാണുന്നതുമായ കാര്യങ്ങൾ ഷെയർ ചെയ്യുക, നിങ്ങൾക്ക് യോജിച്ച സഹായവും വിവരങ്ങളും Gemini നൽകും. നിങ്ങൾ വായിക്കുന്ന ഒരു ലേഖനത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് മുതൽ ഘട്ടം ഘട്ടമായുള്ള പ്രോജക്റ്റ് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് നിങ്ങളുടെ ക്യാമറ ഷെയർ ചെയ്യുന്നത് വരെ, നിങ്ങൾ കാണുന്ന കാര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും കൂടുതൽ സമ്പന്നവും ഡൈനാമിക്കുമായ സംഭാഷണങ്ങൾ സൃഷ്ടിക്കാനും Gemini സജ്ജമാണ്.

കണക്റ്റ് ചെയ്‌ത ആപ്പുകൾ

Google Maps, Calendar, Tasks, Keep എന്നിവയിൽ തുടങ്ങി നിങ്ങൾ ദിവസവും ആശ്രയിക്കുന്ന ആപ്പുകളുമായി Gemini Live യോജിച്ച് പ്രവർത്തിക്കുന്നു. സ്വാഭാവികവും സംഭാഷണ രൂപത്തിലുള്ളതുമായ മാർഗത്തിൽ ബ്രെയിൻസ്റ്റോം ചെയ്യൂ, പ്ലാൻ ചെയ്യൂ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അപ് ടു ഡേറ്റായിരിക്കൂ.

  • 1.

    പ്രതികരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുക. ചില ഫീച്ചറുകൾക്കും അക്കൗണ്ടുകൾക്കും അനുയോജ്യം. ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. തിരഞ്ഞെടുത്ത ഉപകരണങ്ങളിലും തിരഞ്ഞെടുത്ത രാജ്യങ്ങളിലും ഭാഷകളിലും 18+ പ്രായമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാകും.