Skip to main content

Gemini Advanced

Google-ന്റെ അടുത്ത തലമുറ AI-യിലേക്കുള്ള നിങ്ങളുടെ സമ്പൂർണ്ണ പാസ്

പഠനത്തിൽ മുന്നേറാൻ അതിവേഗം പഠിക്കൂ, ആഴത്തിൽ മനസ്സിലാക്കൂ, സ്‌മാർട്ടായി തയ്യാറെടുക്കൂ.

സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി മനസ്സിലാക്കൂ, ഘട്ടം ഘട്ടമായുള്ള പ്രശ്‌ന പരിഹാരങ്ങൾ നേടൂ, സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അറിവ് മെച്ചപ്പെടുത്താനുള്ള ഫീഡ്ബാക്കുകൾ സഹിതം പരിശീലന പ്രശ്‌നങ്ങൾ ജനറേറ്റ് ചെയ്യൂ.

Deep Research ഉപയോഗിച്ച് സമഗ്രമായ ഗവേഷണ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യാൻ, നൂറുകണക്കിന് ഉറവിടങ്ങൾ തത്സമയം വിശകലനം ചെയ്യാൻ Gemini-യെ അനുവദിക്കൂ, ഇതുവഴി മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒഴിവാക്കി ഉപന്യാസങ്ങളും പ്രോജക്റ്റുകളും മികച്ച രീതിയിൽ തയ്യാറാക്കാം.

ടെക്സ്റ്റ് ബുക്കുകൾ മുഴുവനായുമോ പ്രബന്ധമോ സാങ്കേതികപരമായ ഡോക്യുമെന്റുകളോ അപ്‌ലോഡ് ചെയ്യൂ, ഒന്നിലധികം അധ്യായങ്ങളിൽ നിന്നോ പുസ്‌തകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമോ ഉള്ള ചോദ്യങ്ങൾ ചോദിക്കൂ. ഇനി പേജുകൾ മറിച്ച് സമയം കളയേണ്ട, എവിടെയാണ് വായിച്ചുനിർത്തിയതെന്ന് മറന്നുപോകുമോ എന്ന പേടി വേണ്ട, ഒറ്റയിരുപ്പിൽ എല്ലാം വിശദാംശങ്ങളും മനസ്സിലാക്കി സമഗ്രമായി പഠിക്കൂ.

Renaissance style painting
Study icon
Your study partner

ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകളുടെ ആശയരൂപീകരണം മുതൽ പൂർത്തിയാക്കൽ വരെ വേഗത്തിൽ ചെയ്തുതീർക്കൂ

Deep Research ഉപയോഗിച്ച്, സമഗ്രമായ ഗവേഷണ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യാൻ Gemini-ക്ക് നൂറുകണക്കിന് ഉറവിടങ്ങൾ തത്സമയം വിശകലനം ചെയ്യാനാകും - എതിരാളികളെ കുറിച്ച് വിശദമായി മനസ്സിലാക്കാവുന്ന വിവരങ്ങളും വ്യവസായ സംബന്ധമായ അവലോകനങ്ങളും ഉൾപ്പെടെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കുന്നതിനാൽ നിങ്ങൾക്ക് തിരയാൻ ഒരുപാട് സമയം ചെലവഴിക്കാതെ തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാനാകും.

സ്ക്രിപ്റ്റുകൾ തയ്യാറാക്കുക, സോഷ്യൽ കോപ്പി ജനറേറ്റ് ചെയ്യുക, ബ്രാൻഡ് പങ്കാളികളെ തിരിച്ചറിയാൻ സഹായം നേടുക, നിങ്ങളുടെ സ്വന്തം സർഗ്ഗാത്മക അന്വേഷണങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുക.

ഉപഭോക്തൃ ഫീഡ്ബാക്കും ബിസിനസ് പ്ലാനുകളും മറ്റും ഉൾപ്പെടെ, 1,500 പേജുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യൂ, നിങ്ങളുടെ ഡാറ്റ വിശകലനം ചെയ്യാനും പ്രധാന ഉൾക്കാഴ്ചകൾ കണ്ടെത്താനും ചാർട്ടുകൾ സൃഷ്ടിക്കാനും വിദഗ്ദ്ധ തലത്തിലുള്ള സഹായം നേടൂ, ഇതുവഴി നിങ്ങളുടെ നിർദ്ദിഷ്ട പ്രോജക്റ്റുകൾക്കിണങ്ങുന്ന തരത്തിൽ നിങ്ങളുടെ ഇടപഴകലുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാം.

Your ideas generator

നിങ്ങളുടെ കോഡിംഗിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൂ 

അടുത്ത തലമുറ കോഡിംഗ് ശേഷികൾ ഉപയോഗിച്ച് കോഡ് ബ്ലോക്കുകൾ പൂർണ്ണമായി ജനറേറ്റ് ചെയ്യൂ, യൂണിറ്റ് ടെസ്റ്റുകൾ ജനറേറ്റ് ചെയ്യൂ, ആവർത്തിക്കുന്ന കോഡിംഗ് ടാസ്ക്കുകൾ എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യൂ, ഇത് ഉയർന്ന തലത്തിലുള്ള ഡിസൈനിലും ആർക്കിടെക്ച്ചറിലും ഫോക്കസ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

പരമാവധി 30K വരികളുള്ള കോഡ് ഉൾപ്പെടുത്തി നിങ്ങളുടെ കോഡ് റെപ്പോസിറ്ററി അപ്‌ലോഡ് ചെയ്യൂ, ഉദാഹരണങ്ങൾ അടിസ്ഥാനമാക്കി റീസണിംഗ് ചെയ്യാനും സഹായകരമായ പരിഷ്‌കരണങ്ങൾ നിർദ്ദേശിക്കാനും സങ്കീർണ്ണമായ കോഡ് ബേസുകൾ ഡീബഗ് ചെയ്യാനും പ്രകടനത്തിലെ വലിയ തോതിലുള്ള മാറ്റങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും കോഡിലെ വിവിധ ഭാഗങ്ങൾ പ്രവർത്തിക്കുന്ന രീതി സംബന്ധിച്ച് വിശദീകരണങ്ങൾ നൽകാനും Gemini Advanced-നെ അനുവദിക്കൂ.

നിങ്ങളുടെ വ്യക്തിഗത പ്രോജക്റ്റുകൾക്കോ ദീർഘകാലത്തേക്കുള്ള ഡെവലപ്പ്‌മെന്റ് ആവശ്യങ്ങൾക്കോ ആയി നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രശ്‌ന പരിഹാരങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, ഡിസൈൻ ആശയങ്ങൾ ചർച്ച ചെയ്യൂ, നിങ്ങളുടെ കോഡ് സംബന്ധിച്ച് തത്സമയ ഫീഡ്ബാക്ക് നേടൂ, ഇതെല്ലാം കൊളാബറേറ്റീവ് AI ഇക്കോസിസ്റ്റത്തിൽ ചെയ്യാം.

Code example
Your code generator
Gemini icon Gemini

Google-ൽ നിന്നുള്ള നിങ്ങളുടെ വ്യക്തിപരമായ AI അസിസ്‌റ്റന്റ്. Gemini-യുമായി ചാറ്റ് ചെയ്‌ത് നിങ്ങളുടെ ആശയങ്ങൾക്ക് ചിറക് നൽകൂ.

$0 USD / മാസം
  • ഞങ്ങളുടെ 2.0 Flash മോഡലിലേക്കും 2.5 Pro ഉൾപ്പെടെയുള്ള പരീക്ഷണാത്മക മോഡലുകളിലേക്കുമുള്ള ആക്‌സസ്

  • Gemini Live ഉപയോഗിച്ച്, എവിടെയായിരുന്നാലും സുഗമമായ ശബ്ദ സംഭാഷണങ്ങൾ നടത്തൂ

  • Deep Research-ലേക്കുള്ള പരിമിത ആക്സസ് ഉപയോഗിച്ച് സമഗ്രമായ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യുക

  • Gems ഉപയോഗിച്ച് ഏതൊരു വിഷയത്തിനും ഇഷ്ടാനുസൃത AI വിദഗ്ദ്ധരെ സൃഷ്ടിച്ചെടുത്ത് ഉപയോഗിക്കുക

  • ഒന്നിലധികം Google ആപ്പുകളിലെ ടാസ്‌ക്കുകൾ സംബന്ധിച്ച് ഒരേസമയം സഹായം നേടുക

Gemini Advanced icon Gemini Advanced

Google-ന്റെ അടുത്ത തലമുറ AI-യിലേക്കുള്ള നിങ്ങളുടെ സമ്പൂർണ്ണ പാസ്. Gemini-യിൽ ഉള്ള എല്ലാ ഫീച്ചറുകളും മറ്റും ഉൾപ്പെടുന്നു.

*$19.99 USD
ആദ്യത്തെ മാസം $0 USD
  • ഞങ്ങളുടെ അത്യാധുനിക പരീക്ഷണാത്മക മോഡലായ 2.5 Pro-യിലേക്കുള്ള വിപുലമായ ആക്‌സസ്

  • 1,500 പേജുകളുള്ള ഫയൽ അപ്‌ലോഡുകൾ ഉപയോഗിച്ച് വലിയ പുസ്തകങ്ങളും റിപ്പോർട്ടുകളും മനസ്സിലാക്കുക

  • സങ്കീർണ്ണമായ പ്രോജക്റ്റുകളിൽ കൂടുതൽ സമയം ലാഭിക്കുന്നതിന് Deep Research-ലേക്കുള്ള ആക്സസ് വിപുലമാക്കി

  • നിങ്ങളുടെ കോഡ് റെപ്പോസിറ്ററി അപ്‌ലോഡ് ചെയ്യുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും കോഡ് ചെയ്യൂ

  • Google One-ൽ* നിന്നുള്ള 2 TB സ്റ്റോറേജ് സഹിതമാണ് ലഭിക്കുന്നത്

  • Gmail, Docs എന്നിവയിലും മറ്റുമുള്ള Gemini-യിലേക്കുള്ള* (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യം) ആക്സസ് ഉപയോഗിച്ച് നിങ്ങളുടെ ടാസ്‌ക്കുകൾ ലളിതമാക്കൂ

  • 5x കൂടുതൽ ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളുമുള്ള* NotebookLM Plus

*Google One AI പ്രീമിയം പ്ലാനിന്റെ ഭാഗമായി നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയത്

Gemini-യുടെ ഏറ്റവും പുതിയ ഫീച്ചറുകളിലേക്ക് മുൻഗണനാ ആക്‌സസ് നേടൂ

Gemini Advanced ഉപയോഗിച്ച് നിങ്ങൾക്ക് വളരെ സങ്കീർണ്ണമായ പ്രോജക്റ്റുകൾ കൈകാര്യം ചെയ്യാം, Google-ന്റെ ഏറ്റവും പുതിയ AI സവിശേഷതകൾ ലഭ്യമാകുമ്പോൾ അവ ആക്‌സസും ചെയ്യാം.

ഞങ്ങളുടെ ഏറ്റവും നൂതനമായ AI മോഡലുകളിലേക്കുള്ള വിപുലമായ ആക്‌സസ്

ഇതിന് ലോജിക്കൽ റീസണിംഗ്, വിശകലനം, കോഡിംഗ്, ക്രിയേറ്റീവ് കൊളാബറേഷൻ എന്നിവയിൽ കൂടുതൽ കാര്യക്ഷമതയുള്ളതിനാൽ എപ്പോൾ വേണമെങ്കിലും കൂടുതൽ കാര്യങ്ങൾ അതിവേഗം ചെയ്ത് തീർക്കാം.

ബിൽറ്റ് ഇൻ ആയ ചിന്താശേഷികളും കോഡിംഗ്, ഗണിതം, ചിത്രം മനസ്സിലാക്കൽ എന്നിവയിൽ ഗണ്യമായി മെച്ചപ്പെട്ട പ്രകടനവും ഉള്ള Gemini 2.5 Pro (പരീക്ഷണാത്മകം) പരീക്ഷിച്ച് നോക്കൂ.

നിമിഷങ്ങൾക്കുള്ളിൽ സമഗ്രമായ, ഒന്നിലധികം പേജുകളിലുള്ള റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യൂ

Deep Research ഉപയോഗിച്ച് ഏത് വിഷയവും ചുരുങ്ങിയ സമയം കൊണ്ട് ആഴത്തിൽ മനസ്സിലാക്കൂ. ഇത് നിങ്ങളുടെ പ്രോംപ്റ്റിനെ ഒന്നിലധികം പോയിന്റുകളുള്ള ഗവേഷണ പ്ലാനാക്കി മാറ്റുന്നു, അപ് ടു ഡേറ്റ് വിവരങ്ങൾക്കായി നൂറ് കണക്കിന് സൈറ്റുകൾ സ്വയമേവ ബ്രൗസ് ചെയ്യാൻ ഇതിന് കഴിയും, വിശദമായ ഉൾക്കാഴ്‌ചകളുള്ള സമഗ്രമായ റിപ്പോർട്ടുകൾ സൃഷ്ടിക്കാനുമാകും—എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ.1

ദൈർഘ്യമേറിയ റിപ്പോർട്ടുകൾ, ടെക്സ്റ്റ്ബുക്കുകൾ എന്നിവയും മറ്റും നിമിഷങ്ങൾക്കുള്ളിൽ സംഗ്രഹിക്കുക

1 മില്ല്യൺ ടോക്കണുകളുടെ കോൺടെക്സ്റ്റ് വിൻഡോയുള്ള Gemini Advanced-ന് 1,500 പേജ് വരെയുള്ള ടെക്സ്റ്റോ 30k വരികളുള്ള കോഡോ ഒരേസമയം പ്രോസസ് ചെയ്യാനാകും, കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം എളുപ്പത്തിൽ പരിഹരിക്കാനായി വിവരങ്ങൾ കാര്യക്ഷമമായി അടുത്തറിയാനും വിശകലനം ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

കോഡിംഗ് വർക്ക്ഫ്ലോകൾ കാര്യക്ഷമമായി ക്രമീകരിക്കൂ

കോഡിംഗ് വർക്ക്ഫ്ലോകൾ കാര്യക്ഷമമായി ക്രമീകരിക്കാൻ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് നേരിട്ട് കോഡ് റെപ്പോ അപ്‌ലോഡ് ചെയ്യൂ. ആയിരക്കണക്കിന് കോഡ് ലൈനുകളിൽ നിന്നുള്ള തൽക്ഷണ ഉൾക്കാഴ്ചകൾ നേടൂ, ബുദ്ധിപൂർവ്വമായ മാറ്റങ്ങൾ വരുത്തൂ, പിശകുകൾ ഡീബഗ് ചെയ്യൂ, മികച്ച പ്രകടനത്തിനായി കോഡ് ഒപ്റ്റിമൈസ് ചെയ്യൂ - എല്ലാം ഒറ്റ ഉപയോക്തൃ-സൗഹൃദ ഇന്റർഫേസിൽ.

Gmail, Docs, എന്നിവയിലും മറ്റും Gemini ആക്‌സസ് ചെയ്യൂ, Google One-ൽ നിന്ന് 2 TB സ്റ്റോറേജും മറ്റ് ആനുകൂല്യങ്ങളും നേടൂ

Gmail icon

Gmail, Docs എന്നിവയിലും മറ്റും Gemini

നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).

Image showing Gemini in Gmail
Google One icon

2 TB Google One സ്റ്റോറേജ്

Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 2 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.

Image of storage usage in Google One
NotebookLM Plus icon

NotebookLM Plus

NotebookLM Plus ഉപയോഗിച്ച് ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ ഉൾക്കാഴ്ചകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.

Image showing various data sources that can be used in NotebookLM Plus

1 മാസത്തെ, നിരക്കില്ലാത്ത ട്രയൽ ഉപയോഗിച്ച് ആരംഭിക്കൂ

പതിവുചോദ്യങ്ങൾ

Google-ന്റെ അടുത്ത തലമുറ AI-യിലേക്കുള്ള നിങ്ങളുടെ സമ്പൂർണ്ണ ആക്‌സസ് പാസ് ആയ Gemini Advanced ഉപയോഗിച്ച് ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകൾ കൈകാര്യം ചെയ്യൂ. ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകൾ ഉപയോഗിച്ചുനോക്കൂ, പുതിയ ഫീച്ചറുകളിലേക്ക് മുൻഗണനാ ആക്‌സസും 1 മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും നേടൂ.

Google One AI പ്രീമിയം പ്ലാനിന്റെ ഭാഗമായി മാത്രം ലഭ്യമാകുന്ന, ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകളുള്ള Gemini Advanced, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഉപയോഗിക്കാൻ കഴിയുക, പ്ലാനിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • Gmail, Docs എന്നിവയിലും മറ്റും Gemini

  • 2 TB സ്റ്റോറേജ്

  • ഒപ്പം മറ്റ് ആനുകൂല്യങ്ങളും

നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്. എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം

പുതിയ Google One AI പ്രീമിയം പ്ലാനിന്റെ ഭാഗമായി മാത്രം ലഭ്യമാകുന്ന, ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകളുള്ള Gemini Advanced, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഉപയോഗിക്കാൻ കഴിയുക, പ്ലാനിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • Gmail, Docs എന്നിവയിലും മറ്റും Gemini

  • 2 TB സ്റ്റോറേജ്

  • ഒപ്പം മറ്റ് ആനുകൂല്യങ്ങളും

നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.

യോഗ്യതയുണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ തന്നെ Gemini Advanced-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. നിങ്ങൾക്ക് Gemini ആപ്പുകളിൽ നിന്ന് നേരിട്ടും അപ്‌ഗ്രേഡ് ചെയ്യാം: നിങ്ങൾക്ക് മെനുവിൽ അപ്‌ഗ്രേഡ് ബട്ടൺ കാണാം.

ഉവ്വ്, എന്നിരുന്നാലും, Gemini മൊബൈൽ ആപ്പിലെയും Gemini വെബ് ആപ്പിലെയും ഫീച്ചറുകളിൽ ചില വ്യത്യാസങ്ങളുണ്ടായേക്കാം. എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം

നിങ്ങൾക്ക് മൊബൈൽ ആപ്പിൽ Gemini Advanced സബ്‌സ്ക്രിപ്ഷൻ മാനേജ് ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ക്രമീകരണം മെനു ആക്‌സസ് ചെയ്യുക.

ഓരോ ടാസ്‌ക്കിനും അനുയോജ്യമായ മോഡൽ ഉപയോഗിക്കുന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. മികച്ച അനുഭവം നൽകുമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട ടാസ്‌ക്കുകൾക്കായി ഞങ്ങൾ വ്യത്യസ്ത മോഡലുകൾ ഉപയോഗിക്കുന്നു.

Gemini Advanced ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകളിലേക്ക് ആക്‌സസ് ലഭിക്കും.

നിങ്ങളുടെ ട്രയൽ കാലഹരണപ്പെടുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും Google One AI പ്രീമിയം സബ്‌സ്ക്രിപ്ഷൻ റദ്ദാക്കാം. ഭാഗികമായ ബില്ലിംഗ് കാലയളവുകൾക്ക് റീഫണ്ടുകൾ ലഭിക്കില്ല (ബാധകമായ നിയമം അനുസരിച്ച് റീഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഒഴികെ). വരിക്കാരാകുന്നതിലൂടെ, നിങ്ങൾ Google OneGoogle, and ഓഫറുകൾ എന്നിവയ്‌ക്കുള്ള നിബന്ധനകൾ അംഗീകരിക്കുന്നു. Google എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കാണുക. Gemini Advanced-ഉം Gmail, Docs എന്നിവയ്‌ക്കും മറ്റുമുള്ള Gemini-യും 18 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. Gmail, Docs എന്നിവയ്‌ക്കുള്ള Gemini in തിരഞ്ഞെടുത്ത ഭാഷകളിൽ മാത്രമേ ലഭ്യമാകൂ. നിരക്ക് പരിധികൾ ബാധകമായേക്കാം.

  • 1.

    ഉപകരണം, രാജ്യം, ഭാഷ എന്നിവ അനുസരിച്ച് ലഭ്യത വ്യത്യാസപ്പെടാം. ഫലങ്ങൾ ചിത്രീകരണ ആവശ്യങ്ങൾക്കുള്ളതാണ്, അവ വ്യത്യാസപ്പെടാം. കൃത്യതയ്‌ക്ക് പ്രതികരണങ്ങൾ പരിശോധിക്കുക.