Google-ൽ നിന്നുള്ള ദൈനംദിന AI അസിസ്റ്റന്റിനെ പരിചയപ്പെടൂ
വാക്കുകൾ വീഡിയോകളായി മാറ്റുക
ഞങ്ങളുടെ ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലുകൾ ഉപയോഗിച്ച്, ഉയർന്ന നിലവാരമുള്ള 8 സെക്കൻഡ് വീഡിയോകൾ സൃഷ്ടിക്കൂ. മനസ്സിലുള്ളത് വിവരിച്ചാൽ മതി, നിങ്ങളുടെ ആശയങ്ങൾ ജീവൻ കൈവരിക്കുന്നത് കാണാം.
സങ്കീർണമായ ചോദ്യങ്ങൾ ചോദിക്കൂ
DNA റെപ്ലിക്കേഷൻ പ്രോസസ് എന്താണെന്നോ കൈകൊണ്ട് എന്തെങ്കിലും നിർമ്മിക്കുന്നത് എങ്ങനെയാണെന്നോ മനസ്സിലാക്കണോ? Google Search-നെ അടിസ്ഥാനമാക്കിയുള്ളതാണ് Gemini, അതിനാൽ നിങ്ങൾക്ക് ഏത് കാര്യത്തെക്കുറിച്ചും ചോദിക്കാനും യുക്തമായ മറുപടികൾ ലഭിക്കുന്നത് വരെ ഫോളോ അപ്പ് ചോദ്യങ്ങൾ ചോദിക്കാനുമാകും.
നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കൂ
ഞങ്ങളുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ മോഡലായ Imagen 4 ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു ലോഗോ ഡിസൈനിനുള്ള പ്രചോദനം നേടാനും ആനിമേഷൻ മുതൽ ഓയിൽ പെയിന്റിംഗുകൾ വരെയുള്ള വൈവിധ്യമാർന്ന സ്റ്റൈലുകൾ എക്‌സ്പ്ലോർ ചെയ്യാനും ഏതാനും വാക്കുകൾ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും. ജനറേറ്റ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനോ മറ്റുള്ളവരുമായി പങ്കിടാനോ കഴിയും.
Gemini Live-നോട് സംസാരിക്കൂ
Gemini Live-മായി സംസാരിക്കുന്നതിലൂടെ ആശയങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, അഭിമുഖത്തിനുള്ള ചോദ്യങ്ങൾ പരിശീലിക്കൂ, നിങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഫയലോ ഫോട്ടോയോ പങ്കിടൂ.
കുറഞ്ഞ സമയത്തിനുള്ളിൽ എഴുതൂ
എഴുത്ത് ആരംഭിച്ച് അതിവേഗം പൂർത്തിയാക്കൂ. ടെക്സ്റ്റ് സംഗ്രഹിക്കാനും ആദ്യ ഡ്രാഫ്റ്റുകൾ ജനറേറ്റ് ചെയ്യാനും നിങ്ങൾ ഇതിനകം എഴുതിയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് ഫയലുകൾ അപ്‌ലോഡ് ചെയ്യാനും Gemini ഉപയോഗിക്കുക.
നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കൂ
സ്റ്റഡി പ്ലാനുകളും വിഷയത്തിന്റെ സംഗ്രഹങ്ങളും നിങ്ങളുടെ അറിവ് പരീക്ഷിക്കാനുള്ള ക്വിസുകളും സൃഷ്ടിക്കൂ. Gemini Live-മായി സംസാരിച്ച് നിങ്ങൾക്ക് അവതരണങ്ങൾ പോലും പരിശീലിക്കാം.
ഒന്നിലധികം ആപ്പുകളിലെ ടാസ്‌ക്കുകൾ സംബന്ധിച്ച് ഒരേസമയം സഹായം നേടുക
ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന്, നിങ്ങളുടെ Gmail, Google Calendar, Google Maps, YouTube, Google Photos എന്നിവയിലെ ഉള്ളടക്കങ്ങളുമായി Gemini കണക്റ്റ് ചെയ്യുന്നു. ഹാൻഡ്‌സ്-ഫ്രീയായി അലാറങ്ങൾ സജ്ജീകരിക്കാനും സംഗീതം നിയന്ത്രിക്കാനും കോൾ ചെയ്യാനും നിങ്ങൾക്ക് Gemini ഉപയോഗിക്കാം.
Deep Research ഉപയോഗിച്ച്, തിരയാൻ ചെലവഴിക്കുന്ന സമയം കുറയ്ക്കൂ
നൂറുകണക്കിന് വെബ്‌സൈറ്റുകൾ പരിശോധിച്ച് വിവരങ്ങൾ വിശകലനം ചെയ്യുക, ഏതാനും മിനിറ്റുകൾക്കുള്ളിൽ സമഗ്രമായ റിപ്പോർട്ട് സൃഷ്ടിക്കുക. ഏത് കാര്യവും വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വ്യക്തിപരമാക്കിയ ഒരു ഗവേഷണ ഏജന്റ് ഉള്ളത് പോലെയാണിത്.
Gems ഉപയോഗിച്ച് ഇഷ്ടാനുസൃത വിദഗ്ദ്ധരെ സൃഷ്ടിക്കുക
നിങ്ങളുടെ സ്വന്തം AI വിദഗ്ദ്ധർക്ക് ഹ്രസ്വ വിവരണം നൽകുന്നതിനായി വളരെ വിശദമായ നിർദ്ദേശങ്ങൾ സംരക്ഷിച്ച് ഫയലുകൾ അപ്‌ലോഡ് ചെയ്യുക. കരിയർ കോച്ചാകാനോ ബ്രെയിൻസ്റ്റോം പങ്കാളിയാകാനോ കോഡിംഗ് സഹായിയാകാനോ Gems-ന് കഴിയും.
വലിയ ഫയലുകളും കോഡ് റെപ്പോസിറ്ററികളും വിശദമായി മനസ്സിലാക്കൂ
1M ടോക്കണുകളുടെ നീണ്ട കോൺടെക്സ്റ്റ് വിൻഡോ ഉപയോഗിച്ച്, 1,500 പേജുകൾ വരെയുള്ള ഡോക്യുമെന്റുകളും 30k വരികളുള്ള കോഡും അപ്‌ലോഡ് ചെയ്യുന്നതിലൂടെ, Gemini Pro-ന് ഒരേസമയം പുസ്തകങ്ങൾ മുഴുവനായും ദൈർഘ്യമേറിയ റിപ്പോർട്ടുകളും മറ്റും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമാകും.
പ്ലാനുകൾ
ജോലിസ്ഥലത്തെയോ സ്കൂളിലെയോ വീട്ടിലെയോ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നതിന് Google AI-യിൽ നിന്ന് ദൈനംദിന സഹായം നേടൂ.
2.5 Flash-ലേക്കുള്ള ആക്‌സസ്
2.5 Pro-യിലേക്കുള്ള പരിമിതമായ ആക്‌സസ്
Imagen 4 ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ
Deep Research
Gemini Live
Canvas
Gems
നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.
Google AI-യുടെ മികച്ച സേവനങ്ങളിലേക്കും എക്‌സ്ക്ലൂസീവ് ഫീച്ചറുകളിലേക്കുമുള്ള ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള ആക്‌സസ് അൺലോക്ക് ചെയ്യൂ.