Chrome-ലെ Gemini-യെ പരിചയപ്പെടൂ
ബ്രൗസറിൽ നിന്ന് തന്നെ AI സഹായം.
നിങ്ങൾ എവിടെയാണെങ്കിലും അവിടെ വച്ച് തന്നെ ലഭ്യമാകുന്ന ഇന്റലിജൻസ്.
തുറന്ന ടാബുകളുടെ പശ്ചാത്തലം അടിസ്ഥാനമാക്കി, പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കൂ, ആശയങ്ങളിൽ വ്യക്തത വരുത്തൂ, ഉത്തരങ്ങൾ കണ്ടെത്തൂ.
ആവശ്യമായ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കണോ? ലേഖനങ്ങൾ, പേജുകൾ, ത്രെഡുകൾ എന്നിവയുടെ സംക്ഷിപ്ത സംഗ്രഹങ്ങൾ Gemini നിങ്ങളുടെ ബ്രൗസറിൽ നേരിട്ട് നൽകുന്നു, അതിനാൽ പ്രധാനപ്പെട്ട പോയിന്റുകൾ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും.
നിങ്ങൾ വായിക്കുന്ന കാര്യത്തെ കുറിച്ച് എന്തെങ്കിലും ചോദ്യമുണ്ടോ? Gemini-യോട് ചോദിക്കൂ. നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാതെ തന്നെ, പ്രസക്തമായ ഉത്തരങ്ങളും വിശദീകരണങ്ങളും നൽകാൻ ഇത് നിങ്ങളുടെ തുറന്ന ടാബുകളുടെ പശ്ചാത്തലം ഉപയോഗിക്കുന്നു.
ലളിതമായ വിശദീകരണങ്ങൾക്ക് പകരം കൂടുതൽ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കൂ. നിങ്ങൾ സങ്കീർണ്ണമായ വിഷയങ്ങളോ പുതിയ ആശയങ്ങളോ കൈകാര്യം ചെയ്യുമ്പോൾ, ആശയക്കുഴപ്പമുള്ള ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ മാത്രമല്ല, കണ്ടന്റുമായി സജീവമായി ഇടപഴകാൻ സഹായിക്കാനും Gemini-യോട് ആവശ്യപ്പെടുക.
ഉൽപ്പന്നങ്ങളെ കുറിച്ച് റിസർച്ച് ചെയ്യുകയാണോ, അതോ ചോയ്‌സുകൾ താരതമ്യപ്പെടുത്തുകയാണോ? വ്യക്തതയോടെയും എളുപ്പത്തിലും യുക്തിഭദ്രമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്ന തരത്തിൽ, പേജിൽ നിന്ന് പ്രധാന വിവരങ്ങളും സ്പെസിഫിക്കേഷനുകളും ഗുണദോഷങ്ങളും ലഭ്യമാക്കാൻ Gemini-യോട് ആവശ്യപ്പെടുക.
ഒരു വിഷയവുമായി ബന്ധപ്പെട്ട് ബ്രെയിൻസ്റ്റോം ചെയ്യാനോ ചിന്തകൾ ക്രമപ്പെടുത്താനോ ആഴത്തിൽ മനസ്സിലാക്കാനോ താൽപ്പര്യമുണ്ടോ? Chrome-ൽ നിന്ന് തന്നെ, Gemini Live-ൽ സാധാരണപോലെ ചാറ്റ് ചെയ്ത് സംഭാഷണരൂപത്തിലുള്ള മറുപടികൾ നേടൂ.
നിങ്ങളുടെ കമ്പ്യൂട്ടറിലുള്ളത് പോലെ, മൊബൈലിലെ Gemini-യും, നിങ്ങൾ വായിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും. Android-ൽ, Chrome ഉൾപ്പെടെ നിങ്ങളുടെ സ്‌ക്രീനിലുള്ള എന്തിനുമൊപ്പവും ഇത് പ്രവർത്തിക്കും. താമസിയാതെ iOS-ലെ, Chrome ആപ്പിൽ Gemini ഉൾപ്പെടുത്തും.
നിങ്ങളുടെ വെബ്, നിങ്ങളുടെ നിയന്ത്രണം
നിങ്ങളുടെ ആവശ്യമനുസരിച്ച് Chrome-ൽ Gemini നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു. നിങ്ങൾക്കാണ് നിയന്ത്രണം, നിങ്ങൾ ആവശ്യപ്പെടുമ്പോൾ മാത്രമേ അത് സഹായിക്കൂ.
തയ്യാറാണ്, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം
Gemini ഐക്കണിലോ നിങ്ങൾ സജ്ജീകരിച്ച കീബോർഡ് ഷോർട്ട്കട്ടിലോ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമേ Chrome-ൽ Gemini സജീവമാകൂ. ഇത് നിങ്ങളുടെ ആവശ്യമനുസരിച്ച് സഹായിക്കുന്നു, നിങ്ങൾ ആവശ്യപ്പെടുമ്പോൾ മാത്രമേ ഇത് ഇടപെടൂ.
നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സഹായം നേടൂ
Chrome-ലെ Gemini ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സഹായം നേടുക. നിങ്ങളുടെ ചോദ്യം സാധാരണ രീതിയിൽ പറയുക അല്ലെങ്കിൽ ടൈപ്പ് ചെയ്യുക, പേജിന്റെ ഉള്ളടക്കം ഉപയോഗിച്ചുകൊണ്ട്, വേഗത്തിൽ ഉള്ളടക്കം മനസ്സിലാക്കാനോ മടുപ്പിക്കുന്ന ടാസ്‌ക്കുകൾ പൂർത്തിയാക്കാനോ Gemini-ക്ക് നിങ്ങളെ സഹായിക്കാനാകും.
നിങ്ങളുടെ ആക്റ്റിവിറ്റി എളുപ്പത്തിൽ മാനേജ് ചെയ്യൂ
എപ്പോൾ വേണമെങ്കിലും Gemini ആപ്പുകളിലെ ആക്റ്റിവിറ്റി ആക്‌സസ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ആക്റ്റിവിറ്റി മാനേജ് ചെയ്യാനും ഇല്ലാതാക്കാനും ഓഫാക്കാനുമാകും.
പുതിയ രീതിയിലുള്ള വെബ്.
Chrome-ലെ Gemini ഉപയോഗിക്കുമ്പോൾ, ബ്രൗസറിൽ നിന്ന് തന്നെ AI സഹായം ലഭിക്കുന്നതിനാൽ ടാബ് മാറേണ്ട ആവശ്യമില്ല, തുറന്ന ടാബുകളുടെ പശ്ചാത്തലം ഉപയോഗിച്ച് ഉള്ളടക്കം വേഗത്തിൽ മനസ്സിലാക്കാനോ ടാസ്ക്കുകൾ ചെയ്ത് തീർക്കാനോ ഇത് സഹായിക്കുന്നു.
പതിവ് ചോദ്യങ്ങൾ
Chrome-ലെ Gemini ഫീച്ചർ ഉപയോഗിച്ച്, പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്നതും ആശയങ്ങളിൽ വ്യക്തത വരുത്തുന്നതും ഉത്തരങ്ങൾ കണ്ടെത്തുന്നതും പോലുള്ള കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ നിങ്ങളുടെ ബ്രൗസറിൽ നിന്ന് തന്നെ AI-യുടെ സഹായം ലഭിക്കും. ഏറ്റവും പ്രസക്തമായ പ്രതികരണങ്ങൾ നൽകാൻ, Chrome-ലെ Gemini, നിങ്ങളുടെ തുറന്ന ടാബുകളുടെ പശ്ചാത്തലം ഉപയോഗിക്കുന്നു.
Chrome-ലെ Gemini, ഡെസ്‌ക്ടോപ്പിലെ Chrome ബ്രൗസറിന്റെ ഭാഗമാണ്, മാത്രമല്ല ഏതെങ്കിലും ബ്രൗസറിലൂടെ gemini.google.com -ൽ പോയി Gemini സന്ദർശിക്കുന്നതിൽ നിന്നും Chrome-ലെ അഡ്രസ് ബാറിൽ @gemini എന്ന് ടൈപ്പ് ചെയ്‌ത് Gemini വെബ് ആപ്പ് ഉപയോഗിച്ച് ചാറ്റ് ആരംഭിക്കുന്നതിൽ നിന്നും ഇത് വ്യത്യസ്തമാണ്. മറ്റ് ബ്രൗസറുകളിൽ (അല്ലെങ്കിൽ Chrome-ന്റെ ഉള്ളടക്ക ഏരിയയിൽ) നിങ്ങൾക്ക് Gemini വെബ് ആപ്പ് ഉപയോഗിക്കാം, എന്നാൽ Chrome-ലെ Gemini ഉപയോഗിച്ച് ചെയ്യാനാകുന്നത് പോലെ പേജ് ഉള്ളടക്കം പങ്കിടാനോ Live മോഡ് ഉപയോഗിക്കാനോ കഴിയില്ല.
Chrome ടൂൾബാറിലെ Gemini ഐക്കൺ മുഖേനയോ Windows അല്ലെങ്കിൽ Mac ഡെസ്‌ക്ടോപ്പിൽ നിങ്ങൾ സജ്ജീകരിച്ച കീബോർഡ് കുറുക്കുവഴി മുഖേനയോ Chrome-ലെ Gemini നിങ്ങൾക്ക് ആക്‌സസ് ചെയ്യാനാകും.
Android-ലും മറ്റ് ആപ്പുകളിലും Chrome ഉപയോഗിക്കുമ്പോഴും നിങ്ങൾക്ക് പവർ ബട്ടൺ ഹോൾഡ് ചെയ്ത് Gemini സജീവമാക്കാം. താമസിയാതെ Chrome ഒമ്‌നിബോക്‌സ് മുഖേനയുള്ള ആക്‌സസ് സഹിതം, iOS-ലെ Chrome-ലെ Gemini, ആപ്പിൽ തന്നെ ലഭ്യമാകും.
യുഎസിലുള്ളവരും Chrome ഭാഷ ഇംഗ്ലീഷിലേക്ക് സജ്ജീകരിച്ചവരുമായ, യോഗ്യതയുള്ള എല്ലാ Mac, Windows ഉപയോക്താക്കൾക്കും Chrome-ലെ Gemini റോളൗട്ട് ചെയ്യും. വൈകാതെ കൂടുതൽ ആളുകൾക്കും ഭാഷകളിലും ഈ ഫീച്ചർ ലഭ്യമാക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്.
യുഎസിലുള്ളവരും Chrome ഭാഷ ഇംഗ്ലീഷിലേക്ക് സജ്ജീകരിച്ചവരുമായ, യോഗ്യതയുള്ള iPhone ഉപയോക്താക്കൾക്ക് iOS-ലെ Chrome-ലെ Gemini ഉടൻ ലഭ്യമാകും.
പ്രതികരണങ്ങൾ പരിശോധിക്കൂ. സജ്ജീകരണം ആവശ്യമാണ്. അനുയോജ്യതയും ലഭ്യതയും വ്യത്യാസപ്പെടും. 18+